Saturday, 7 September 2019

പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയായി; 'മുല്‍തഖ അസ്സആദ -19' ഒക്ടോബര്‍ 3 ന് ദമ്മാമില്‍

ദമ്മാം: കാസര്‍കോട് ദേളി ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍  ജൂബിലി മഹാ സമ്മേളത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന 'മുല്‍തഖ അസ്സആദ -19'(ഗ്രാന്റ് ഫാമിലി മീറ്റ്)  ഒക്ടോബര്‍ 3ന് ദമ്മാമില്‍.

ഖുര്‍ആന്‍ പാരായണ മത്സരം ,കലാ സാഹിത്യ മത്സരങ്ങള്‍ ,ദഫ് മട്ട് പ്രദര്‍ശനം ,ഇശല്‍ സന്ധ്യ ,ബുക്ക് ടെസ്റ്റ് ,പ്രഭാഷണം  തുടങ്ങിയ പരിപാടികള്‍  ഇതിന്റെ  ഭാഗമായി  നടക്കും . ഗ്രാന്റ് ഫാമിലി  മീറ്റ്  വിളംബരം ചെയ്ത് അല്‍ കോബാറിലും ,അല്‍ ജുബൈലിലും ,ദമ്മാമിലും   പ്രഖ്യാപന സമ്മേളനങ്ങള്‍ നടന്നു. ദമ്മാം സീക്കോയിലെ  ഹോളിഡൈസ് ഹോട്ടലില്‍ നടന്ന  സംഗമം സഅദിയ്യ  ദമ്മാം  കമ്മിറ്റി പ്രസിഡണ്ട് കുഞ്ചാര്‍ അബ്ബാസ് ഹാജിയുടെ അദ്ധ്യക്ഷതയില്‍  ഐ.സി.എഫ് ചീഫ്  മുഹമ്മദ് കുഞ്ഞി അമാനി ഉത്ഘാടനം ചെയ്തു .സയ്യിദ് മുസ്തഫ തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിചു.
സയ്യിദ് ശറഫുദ്ധീന്‍ സഅദി അല്‍ മുഖൈബിലി (മുളവൂര്‍  തങ്ങള്‍ )മുഖ്യ പ്രഭാഷണം  നടത്തി .കാസര്‍ഗോഡ് ജില്ലാ സോഷിയോ ഫോറം പ്രസിഡന്റ്  കാദിര്‍ അണങ്കൂര്‍ ,കെ.എം .സി .സി ദമ്മാം സെന്‍ട്രല്‍ റിലീഫ് ജനറല്‍ കണ്‍വീനര്‍ അസീസ് .സി.കെ പ്രസംഗിച്ചു.യൂസുഫ് സഅദി അയ്യങ്കേരി  വിഷയാവതരണം  നടത്തി. 


'മുല്‍തഖ അസ്സആദ -19  ഭാഗമായി പുറത്തിറക്കിയ ഹിജ്റ  കലണ്ടര്‍ സയ്യിദ്  മുസ്തഫ  തങ്ങള്‍  റൈസ്‌ക്കോ അബൂബക്കര്‍ ഹാജിക്ക്  നല്‍കി പ്രകാശനം ചെയ്തു. 

ഐ.സി .എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി അന്‍വര്‍ കളറോഡ് ,ദമ്മാം സെന്‍ട്രല്‍  പ്രസിഡന്റ അബ്ദുസ്സമദ് മുസ്ലിയാര്‍ ,ആര്‍.എസ് .സി ദമ്മാം സോണ്‍ പ്രസിഡന്റ ബഷീര്‍ ബുഖാരി ,ഹമീദ് വടകര ,കെ.സി .എഫ് ജി.സി.സി  കമ്മിറ്റി അംഗം  ഫാറൂഖ് കാട്ടിപ്പള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.ലത്തീഫ് പള്ളത്തടക്ക സ്വാഗതവും ഇഖ്ബാല്‍ കൈരങ്ങള നന്ദിയും പറഞ്ഞു 


SHARE THIS

Author:

0 التعليقات: