Tuesday, 10 September 2019

ശൈഖുനാ പി.എ.ഉസ്താദ് പ്രബോധന മേഖലയില്‍ ആര്‍ജ്ജവത്തോടെ മുന്നേറിയ പണ്ഡിതന്‍: താജുല്‍ ഫുഖഹാഅ്

ദേളി: പ്രമുഖ പണ്ഡിതനും ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പളും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന ശൈഖുനാ പി.എ.അബ്ദുല്ല മുസ്ലിയാര്‍ പ്രബോധന മേഖലയില്‍ ആര്‍ജവത്തോടെ മുന്നേറിയ മതവിഷയങ്ങളില്‍ ആഗാത പാണ്ഡിത്യത്തിന്റ ഉടമായായിരുന്നുവെന്ന് ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഇബ്രാഹിം മുസ്ലിംയാര്‍ അഭിപ്രായപ്പെട്ടു. 

അദ്ധേഹം മതനിയമങ്ങളില്‍ പുലര്‍ത്തിയിരുന്ന സൂക്ഷമത  മാതൃകാപരമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു മജ്‌ലിസുല്‍ ഉലമായിസ്സഅദിയ്യീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സഅദി സംഗമവും പി.എ.ഉസ്താദ് അനുസ്മരണവും ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. 

ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖുര്‍റത്തു സാദാത്ത് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷം വഹിച്ചു പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സഅദിയ ഗോള്‍ഡന്‍ ജൂബിലി പദ്ധതി അവതരിപ്പിച്ചു കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് വിഷയാവതരണവും എം.യു.എസ് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രഫസര്‍ അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില മുഖ്യപ്രഭാഷണവും നടത്തി.

മൊയ്തു സഅദി ചേരൂര്‍,മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഇസ്മാഈല്‍ സഅദി പാറപള്ളി, അബ്ദുല്ല സഅദി ചിയ്യൂര്‍, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, അഹ്മദ് സഅദി ചെങ്കള, ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. എം.യു.എസ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി ഖത്തം ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും അഷ്റഫ് സഅദി ആരിക്കാടി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: