സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; യു.എ.ഇ പ്രചരണോദ്ഘാടനം മുസ്സഫയില്‍

അബൂദാബി: ജാമിഅ സഅദിയ്യ അറബിയ്യയുടെ സമ്മേളന പ്രചരണോദ്ഘാടനവും ജലാലിയ്യ റാത്തീബും വ്യാഴാഴ്ച ഇഷാ നിസ്‌കാര ശേഷം അബൂദാബി മുസ്സഫ ഷാബിയ-എം.സി.സിയില്‍ വെച്ച് നടക്കും.

ഐ.സി.എഫ് സഅദിയ്യ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടി ഐ.സി.എഫ്-യു.എ.ഇ നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടങ്കോടിന്റെ അധ്യക്ഷതയില്‍ ഐ.സി.എഫ്-അബൂദാബി പ്രസിഡന്റ് ഉസ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും.

അനുവാചക ഹൃദയങ്ങളെ പ്രവാചക കീര്‍ത്തനങ്ങളുടെ അനന്തവിഹായസ്സിലേക്ക് ആനയിക്കുന്ന മഹത്തായ ജലാലിയ്യ റാത്തീബിന് ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി മെമ്പര്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും.
കെ.കെ.എം സഅദി ഗോള്‍ഡന്‍ ജൂബിലി സന്ദേശ പ്രഭാഷണം നടത്തും. കെ.സി.എഫ് നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം, ഹമീദ് പരപ്പ, മുനീര്‍ ബാഖവി, ഇസ്മാഈല്‍ സഅദി, ഉമര്‍ സഅദി, മുഹമ്മദ് സഅദി, അബ്ദുല്‍ ഹമീദ് ഷര്‍വാണി, അമീര്‍ ഹസ്സന്‍, ഹമീദ് ഈശ്വരമംഗലം തുടങ്ങിയവര്‍ സംബന്ധിക്കും.

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച യു.എ.ഇ യുടെ വിവിധ എമിറേറ്റുകള്‍ കേന്ദ്രീകരിച്ച് നാഷണല്‍ അലുംനി മീറ്റ്, ഫാമിലി മീറ്റ്, പണ്ഡിത സംഗമം, കഥാപ്രസംഗം, കുടുംബ-വ്യക്തിത്വ വികസന ക്ലാസ്സുകള്‍ സംഘടിപ്പിക്കും.


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍