Monday, 2 September 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; ഡല്‍ഹി വിളംബരം സെപ്തംബര്‍ 4ന്

ന്യൂഡല്‍ഹി: സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ഡല്‍ഹി വിളംബര സംഗമം സെപ്തംബര്‍ 4ന് വൈകീട്ട് 3 മണിക്ക് ന്യൂ ഡല്‍ഹി ദരിയ ഗഞ്ചില്‍ നടക്കും. 

സഅദിയ്യ സെക്രട്ടറിയേറ്റ് മെമ്പര്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദിന്റെ അദ്യക്ഷതയില്‍ സയ്യിദ് ജാവേദ് അലി നഖ്ശബന്തി ഉദ്ഘാടനം ചെയ്യും. പ്രൊഫസര്‍ അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില മുഖ്യ പ്രഭാഷണം നടത്തും. 

അഡ്വ. എ കെ ഇസ്മായീല്‍ വഫ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് അമീന്‍ സഖാഫി, സ. പി സൈതലി ചെങ്ങര, സയ്യിദ് സദ്ദാം ഹുസൈന്‍ സഅദി കല്‍ക്കത്ത, സൈനുല്‍ ആബിദീന്‍ സഅദി പഞ്ചാബ് പ്രസംഗിക്കും.


SHARE THIS

Author:

0 التعليقات: