Monday, 2 September 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; 'ഗോള്‍ഡന്‍ ഫെയ്‌സ്' സെപ്തംബര്‍ 8 ന്

ദേളി: ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ നടക്കുന്ന സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സ്വാഗത സംഘം രൂപീകരണം 'ഗോള്‍ഡന്‍ ഫെയ്‌സ്' ഈ മാസം 8 ന് നടക്കും. രാവിലെ 10.30 ന് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗോള്‍ഡന്‍ ഫെയ്‌സ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (ഖൂറത്ത് ) നേതൃത്വം നല്‍കും. പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡന്റ് എം ആലി കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് സ്വാഗതമാശംസിക്കും. ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാല്‍ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സ്മൃതി പഥം കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി  അവതരിപ്പിക്കും.
   
വിവിധ ബ്രോഷറുകളുടെ പ്രകാശനം കെ കുഞ്ഞിരാമാന്‍ എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ എന്നിവര്‍ നിര്‍വ്വഹിക്കും. കെ പി അബൂബക്കര്‍ മൗലവി പട്ടുവം, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പ്രസംഗിക്കും. സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ ബുഖാരി, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് അഷറഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് അസ്സഖാഫ് മന്‍ഷര്‍, പ്രൊഫസര്‍ എ.കെ അബ്ദുല്‍ ഹമീദ്, വി പി എം ഫൈസി വില്ല്യാപ്പള്ളി,  കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്്ദുല്‍ ഹഖിം സഅദി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എന്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, പ്രൊഫസര്‍.യു സി അബ്ദുല്‍ മജീദ്, ഷാഫി സഅദി ബാംഗ്ലൂര്‍, അര്‍.പി ഹുസൈന്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, അബ്്ദുറശീദ് സൈനി, തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: