Monday, 23 September 2019

സഅദിയ്യ ഗോള്‍ഡന്‍ ചേമ്പര്‍ തുറന്നു

ദേളി: (കാസര്‍ഗോഡ്) സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടിയുടെ ആസ്ഥാന കേന്ദ്രമായ ഗോള്‍ഡന്‍ ചേമ്പര്‍ സഅദാബാദില്‍ ചെയര്‍മാന്‍ ളിയാഉല്‍ മുസ്ഥഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുര്‍ റഹ്മാന്‍ സഹീര്‍ അല്‍ ബുഖാരിയുടെ പ്രര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി മാണിക്കോത്ത് എപി അബ്ദുല്ല മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പട്ടുവം കെപി അബുബക്കര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി വിഷയാവതരണം നടത്തി.      

സയ്യിദ് ഹസനുല്‍ അഹ്ദലി തങ്ങള്‍, സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ജിഫ്രി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി, സയ്യിദ് ജുനൈദുല്‍ ബുഖാരി മാട്ടൂല്‍, ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെപി ഹുസൈന്‍ മുസ്ലിയാര്‍ കെസിറോഡ്, കെകെ ഹുസൈന്‍ ബാഖവി, സൈതലവി ഖാസിമി കരിപ്പൂര്‍, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി ,പി കെ അലി കുഞ്ഞി ദാരിമി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് മൗലി ആലംപാടി  ,കരീം സഅദി ഏണിയാടി,ബിഎ അലി മൊഗ്രാല്‍ ,അബ്ദുല്ല സഅദി ചെറുവാടി, എംഎ വഹാബ്, എംടിപി അബ്ദുര്‍ റഹ്മാന്‍ ഹാജി തൃക്കരിപ്പൂര്‍, സിഎല്‍ ഹമീദ്, പ്രൊഫ. ഹനീഫ അനീസി, അബൂബക്കര്‍ ഹാജി ബേവിഞ്ച, മുല്ലച്ചേരി അബ്ദുര്‍ റഹ്മാന്‍ ഹാജി, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി കളനാട്,, കെ യൂസുഫ് ഹാജി നൂനേരി, കെപി അബ്ദുല്‍ ജബ്ബാര്‍ ഹാജി തളിപ്പറമ്പ, ഷംസുദ്ദീന്‍ ഹാജി കോളിയാട്, ഇബ്‌റാഹീം ഹാജി ഉപ്പള, അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില, എംപി അബ്ദുല്ല ഫൈസി നെക്രാജെ, ഇസ്മാഈല്‍ സഅദി, ജഅഫര്‍ സാദിഖ് ആവളം, ഷമീം മേല്‍പറമ്പ്, അബ്ബാസ് സഖാഫി ചേരുര്‍, സികെ ഖാദര്‍ ചിത്താരി, അബ്ദുല്‍ ഗഫൂര്‍ ഹാജി, ഷാഫി ഹാജി  ബേവിഞ്ച, സത്താര്‍ ചെമ്പരിക്ക, ഷാഫി സഅദി ശിറിയ, എം അബ്ദുര്‍ റഹ് മാന്‍ കല്ലായി, സത്താര്‍ ചെമ്പിരിക്ക, അബ്ദുല്‍ ഖാദിര്‍ ഹാജി കല്ലിങ്കല്‍,  റഷീദ് കെ മാണിയൂര്‍, ഖലീല്‍ മക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.




SHARE THIS

Author:

0 التعليقات: