Monday, 23 September 2019

സമസ്ത പണ്ഡിത സംഗമം ചൊവ്വാഴ്ച

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസറഗോഡ് ജില്ല മുശാവറ സംഘടിപ്പിക്കുന്ന ഉത്തരമേഖല പണ്ഡിത സംഗമം സെപ്തംബര്‍ 24 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ കുമ്പള ശാന്തിപ്പള്ളത്ത് നടക്കും. കാസറഗോഡ്, മഞ്ചേശ്വരം എന്നീ താലൂക്കുകളിലെ മുശാവറ അംഗങ്ങള്‍ പ്രതിനിധികളായിരിക്കും. ശറഫുല്‍ ഉലമ അബ്ബാസ് ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥനയും സംഗമത്തില്‍ നടക്കും.

താജു ശരീഅഃ അലിക്കുഞ്ഞി ഉസ്താദിന്റെ അധ്യക്ഷതയില്‍ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍ കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എ പി അബ്ദുള്ള മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. അനുസ്മരണ സംഗമത്തിന്ന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഷ്റഫ് തങ്ങള്‍ ആദൂര്‍, ബെള്ളിപ്പാടി അബ്ദുള്ള മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെസി റോഡ്, മൊയ്തു സഅദി ചേരൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, മുസല്‍ മദനി തലക്കി, എം പി അബ്ദുള്ള ഫൈസി നെക്രാജെ, വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.


SHARE THIS

Author:

0 التعليقات: