Tuesday, 17 September 2019

സഖാഫിശൂറാ കൗണ്‍സില്‍ സമാപിച്ചു

ബദിയടുക്ക: ജില്ലയിലെ സഖാഫി പണ്ഡിതരുടെ കൂട്ടായ്മയായ സഖാഫി ശൂറാ കൗണ്‍സില്‍ ബദിയടുക്ക ദാറുല്‍ ഇഹ്സാനില്‍ സമാപിച്ചു

ചെയര്‍മാന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി അധ്യക്ഷതയില്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

മൂസാ സഖാഫി കളത്തൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, ഷാഫി സഖാഫി ഏണിയാടി, സിദ്ദിഖ് സഖാഫി ബായാര്‍, സിദ്ദിഖ് സഖാഫി തൈര, അബ്ദുല്‍ ലത്തീഫ് സഖാഫി പാറപ്പള്ളി, പള്ളങ്കോട് അബ്ദുല്‍ റസാഖ് സഖാഫി, ഹുസൈന്‍ സഖാഫി പെട്ടിക്കുണ്ട്, മുഹമ്മദ് സഖാഫി തോക്കെ, നാസര്‍ സഖാഫി തുരുത്തി ,അഷ്‌റഫ് സഖാഫി തലേക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: