വര്‍ണ്ണ സഞ്ചയം ഒക്ടോബര്‍ 2ന് ബദിയടുക്കയില്‍; വിപുലമായ സ്വാഗതസംഘമായി

ബദിയടുക്ക: മഴവില്‍ സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന വര്‍ണ്ണ സഞ്ചയം,  ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 2ന് ബദിയടുക്കയില്‍ നടക്കും.   വര്‍ണ്ണാഭമായ റാലിയും സമാപന സമ്മേളനവും നഗരിയെ പുളകമണിയിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

     ഉപദേശക സമിതി അംഗങ്ങളായി ബി. എസ് അബ്ദുള്ള കുഞ്ഞി ഫൈസി,  ഇദ്ദീന്‍ കുഞ്ഞി, കെ. എച്ച് അബ്ദുള്ള മാസ്റ്റര്‍, എ. കെ സഖാഫി കന്യാന,  ബഷീര്‍ സഖാഫി കൊല്യം, കെ.എന്‍ ഇബ്രാഹിം  ഇഖ്ബാല്‍ ആലങ്കോട്, ഹമീദലി മാവിനകട്ടെ എന്നിവരെയും ചെയര്‍മാനായി ഹനീഫ് സഖാഫി പിലാങ്കട്ടയെയും ജനറല്‍ കണ്‍വീനറായി റിയാസ് ഹനീഫി പെരഡാലയെയും ഫൈനാന്‍സ് സെക്രട്ടറിയായി സാബിത് ബദിയഡുക്കയെയും തിരഞ്ഞെടുത്തു.  കെ. ബി  അബൂബക്കര്‍ മൗലവി പിലാങ്കട്ട,  എം. എസ് അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ മാവിനകട്ടെ,  ഹസന്‍ ഹിമമി ബാറഡുക്ക (വൈസ് ചെയര്‍മാന്‍മാര്‍), ഹംസ മാസ്റ്റര്‍ ബീജന്തടുക്ക, ശിഹാബ് പുണ്ടൂര്‍,  ഉമര്‍ നാരമ്പാടി (ജോയിന്റ് കണ്‍വീനര്‍മാര്‍), അക്ബര്‍ അലി സഅദി നാരമ്പാടി,  ഹാരിസ് ചര്‍ളടുക്ക,  അഷ്റഫ് ബദിയടുക്ക (പ്രചരണം), സല്‍മാന്‍ ബീജന്തടുക്ക,  അല്‍ത്താഫ് ഏണിയാടി (മീഡിയ), സാബിത് ബാറഡുക്ക,  മുഹമ്മദ് ബദിയടുക്ക (റിസപ്ഷന്‍),  ഹൈദര്‍ അലി മാവിനകട്ടെ, ഹകീം മാലികി (വളണ്ടിയര്‍), മുഹമ്മദ് കുഞ്ഞി മാവിനാകട്ടെ,  ഷമീര്‍ ബാറഡുക്ക (ഡെക്കറേഷന്‍),  അഷ്റഫ് പി. എ,  സവാദ് ബാറഡുക്ക (ട്രാവല്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. 

     ബദിയടുക്ക മസ്ജിദുല്‍  ഫതഹില്‍ സല്‍മാന്‍ ബീജന്തടുക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം  എസ്. വൈ. എസ്  ബദിയടുക്ക സര്‍ക്കിള്‍ ഉപാധ്യക്ഷന്‍ ഹനീഫ് സഖാഫി പിലാങ്കട്ട ഉദ്ഘാടനം ചെയ്തു. സാബിത് ബദിയടുക്ക പദ്ധതി അവതരണം നടത്തി. അക്ബര്‍ സഅദി നാരമ്പാടി സ്വാഗതവും അല്‍ത്താഫ് ഏണിയാടി നന്ദിയും പറഞു

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍