Wednesday, 4 September 2019

എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിന് വെള്ളിയാഴ്ച കൊടിയുയരും; കവി വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യും

തൃക്കരിപ്പൂര്‍: എസ് എസ് എഫ് സാഹിത്യോത്സവിന്റെ ഇരുപത്തിയാറാം എഡിഷന്‍ കാസര്‍കോട് ജില്ല സാഹിത്യോത്സവിന് വെള്ളിയാഴ്ച  2 മണിക്ക് തൃക്കരിപ്പൂര്‍ അല്‍-മുജമ്മയില്‍  തുടക്കമാകുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 9 ഡിവിഷനുകളില്‍ നിന്നും 7 വിഭാഗങ്ങളിലായി 10 വേദികളില്‍ 1500 പ്രതിഭകള്‍ മത്സരിക്കും.ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ സാഹിത്യോത്സവുകളില്‍ മത്സരിച്ചു വിജയിച്ചവരാണ് ജില്ലാ സാഹിത്യോത്സവത്തില്‍ മത്സരിക്കുക.


വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. വെള്ളിയാഴ്ച മഗ്രിബ് നിസ്‌കാരാനന്തരം പ്രമുഖ പണ്ഡിതനും അല്‍ മുജമ്മഅ് ശില്‍പ്പിയുമായ സി.കുഞ്ഞഹമ്മദ് മുസ്ലിയാരുട എഴാം  അനുസ്മരണ സമ്മേളനം നടക്കും. സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സൈഫുള്ളാഹി തങ്ങള്‍ അത്തൂട്ടി പ്രാര്‍ത്ഥന നിര്‍വഹിക്കും. അബ്ദുറന്മാന്‍ സഖാഫി പൂത്തപ്പലത്തിന്റെ അധ്യക്ഷതയില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കവി വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എപി മുഹമ്മദ്അശ്ഹര്‍ പത്തനംതിട്ട സന്ദേശ പ്രഭാഷണം നടത്തും.  അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മുഹമ്മദ് കുഞ്ഞി അമാനി കണ്ണൂര്‍, ജബ്ബാര്‍ മിസ്ബാഹി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും. ഇ കെ അബൂബക്കര്‍, സ്വാദിഖ് അഹ്‌സനി, ഹുസൈന്‍ ഹാജി ,അബ്ദുര്‍റഹ്മാന്‍ ഹാജി, അബ്ദുന്നാസര്‍ അമാനി സംബന്ധിക്കും. നഗരിയില്‍ ഒരുക്കുന്ന ഐ പി ബി ബുക്ക് ഫയര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. 

മാപ്പിളപ്പാട്ട്, ദഫ് മുട്ട്, അറബന, ഖവാലി, ഖസീദ പാരായണം തുടങ്ങി നൂറോളം മത്സരങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സാഹിത്യോത്സവ് നഗരിയില്‍ അരങ്ങേറും. സുബൈര്‍ ബാഡൂര്‍ സ്വാഗതവും ഷാഫി ബിന്‍ ശാദുലി നന്ദിയും പറയും.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കുന്ന സമാപന സംഗമത്തില്‍ സയ്യിദ് തയ്യിബുല്‍ ബുഖാരി പ്രാര്‍ത്ഥന നിര്‍വഹിക്കും.

എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദലിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറാഗം ളിയാഉല്‍ മുസ്തഫ ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി.എന്‍.ജാഫര്‍ സ്വാദിഖ് അനുമോദന പ്രഭാഷണം നടത്തും.
സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രൂസി കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി,  ജാഫര്‍ സാദിഖ് ആവള, ബഷീര്‍ പുളിക്കൂര്‍, അശ്രഫ് സഅദി ആരിക്കാടി, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, സുലൈമാന്‍ കരിവള്ളൂര്‍ സംബന്ധിക്കും.

പത്ര സമ്മേളനത്തില്‍  ജലീല്‍ സഖാഫി മാവിലാടം, ഇസ്മാഈല്‍ സഅദി, അബ്ദു റഹ്മാന്‍ സഖാഫി പുത്തപ്പലം, ഹുസൈന്‍ ഹാജി, ആശിഖ് ഒരിയര, അബ്ദുന്നാസിര്‍ അമാനി, ജാഷിദ് അമാനി പങ്കെടുത്തു 


SHARE THIS

Author:

0 التعليقات: