Monday, 16 September 2019

എസ് എസ് എഫ് കാസര്‍കോട് ജില്ലാ ഹെഡ്‌ഫസ്റ്റ്‌ സമാപിച്ചു

കാസര്‍കോട്: നടപ്പു രീതികളല്ല നേരിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ നടക്കുന്ന ഡിവിഷന്‍ സമ്മേളനങ്ങളുടെ ജില്ലാതല പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഹെഡ്‌ഫസ്റ്റ്‌  സുന്നി സെന്റര്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സമാപിച്ചു.

പദ്ധതി പഠനം, ചര്‍ച്ച, ആസൂത്രണം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു.

സയ്യിദ് മുനീറുല്‍ അഹ്ദലിന്റെ അദ്ധ്യക്ഷതയില്‍ ജഅഫര്‍ സാദിഖ് ആവള ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഫൈനാന്‍സ് സെക്രട്ടറി
സി പി ഉബൈദുള്ള സഖാഫി വിഷയാവതരണം നടത്തി.

അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുറഹ്മാന്‍ എരോല്‍, ഫാറൂഖ് പോസോട്ട്, ഹസൈനാര്‍ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംഷീര്‍ സൈനി, ശാഫി ബിന്‍ ശാദുലി, മുത്തലിബ് അടുക്കം ,റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂര്‍  തുടങ്ങിയവര്‍ സംബന്ധിച്ചു.

ശക്കീര്‍ എം ടി പി സ്വാഗതവും സുബൈര്‍ ബാഡൂര്‍ നന്ദിയും പറഞ്ഞു


SHARE THIS

Author:

0 التعليقات: