Friday, 20 September 2019

ട്രെയിനുകളിലെ കവര്‍ച്ച: ശക്തമായ നടപടി എടുക്കണം -എസ് സ് എഫ് മുംബൈ സിറ്റി കമ്മിറ്റി

മുംബൈ സിറ്റി: കേരളത്തിലേക്കുള്ള ട്രൈനുകളിലേക്കടക്കം നിരവധി ട്രൈനുകളില്‍ മലയാളികള്‍ അടക്കമുള്ള നിരവധി യാത്രക്കാര്‍ അടുത്തിടെ കൂടുതല്‍ കവര്‍ച്ചയ്ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ് എസ് എഫ് മുംബൈ സിറ്റി കമ്മിറ്റി ആവശ്യപ്പെട്ടു. 

ഏറെ സുരക്ഷിതമെന്ന് കരുതുന്ന എ സി കോച്ചുകളില്‍ അടക്കം കഴിഞ്ഞ ദിവസം നേത്രാവതി എക്‌സ്‌പ്രെസ്സില്‍ ഉണ്ടായ കവര്‍ച്ച യാത്രക്കാരെ ഭീതിയില്‍ ആഴ്ത്തുന്നുവെന്നും, കൊങ്കണ്‍ റെയില്‍വേ പോലീസ് ഇല്ലാത്തത് കാരണം പലപ്പോഴും കവര്‍ച്ചക് ഇരയാകുന്ന യാത്രക്കാര്‍ക് നിയമ സഹായം കിട്ടുന്നതിന് തടസ്സമാവുന്നു എന്നും യോഗം അഭിപ്രായപെട്ടു. ട്രൈന്‍ കോച്ചുകളില്‍ സ്ഥിരം റെയില്‍വേ പോലീസിനെ ലഭിക്കുന്ന രീതിയിലുള്ള സംവിധാനം ഒരുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.


SHARE THIS

Author:

0 التعليقات: