Friday, 6 September 2019

എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിന് കൊടിയുയര്‍ന്നു; ഇനി സര്‍ഗ്ഗവസന്തത്തിന്റെ രണ്ട് രാപ്പകലുകള്‍

തൃക്കരിപ്പൂര്‍: എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിന് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം പതാക ഉയര്‍ത്തി.

മഖാം സിയാറത്തിന് ളിയാഉല്‍ മുസ്തഫ ഹാമീദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കി.

മുജമ്മഅ് ഓഡിറ്റോറിയത്തില്‍ നടന്ന മുജമ്മഅ് സ്ഥാപന ശില്‍പി സി. കുഞ്ഞഹമ്മദ് ഉസ്താദ് അനുസ്മരണ സംഗമത്തിന് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കി.
ഹംസ മിസ്ബാഹി ഓട്ടപ്പദവ് അനുസ്മരണ പ്രഭാഷണം നടത്തി.

സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് സൈഫുല്ല തങ്ങള്‍ അതൂട്ടി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സ്വാലിഹ് സഅദി തളിപറമ്പ്, അബ്ദു റഹ്മാന്‍ ഹാജി, ഹുസൈന്‍ ഹാജി, ശാഹുല്‍ ഹമീദ് ഹാജി, ഇ കെ അബൂബക്കര്‍, നൗഷാദ് മാസ്റ്റര്‍, ശക്കീര്‍ എം ടി പി, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, റഷീദ് സഅദി, റഈസ് മാഈനി, ആശിഖ് ഒരിയറ, അബ്ദുന്നാസിര്‍ അമാനി, ഇസ്മാഈല്‍ സഅദി, ജാബിര്‍ സഖാഫി, ഇസ്ഹാഖ് പാലക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

ശനിയാഴ്ച 10 വേദികളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും. അറബന, ദഫ് മുട്ട്, ഖവാലി, മാപ്പിളപ്പാട്ട് തുടങ്ങിയ ഇമ്പമാര്‍ന്ന മത്സരങ്ങള്‍ സദസ്സിനെ ഇളക്കിമറിക്കും. കേരളത്തിലെ അറിയപ്പെട്ട വിധികര്‍ത്താക്കള്‍ വിധി നിര്‍ണ്ണയിക്കാനെത്തും. മത്സരാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണത്തിന് വിശാലമായ പന്തലാണൊരുക്കിയിട്ടുള്ളത്.

അതിഥികള സ്വീകരിക്കാന്‍ സ്വാഗത സംഘവും അല്‍ മുജമ്മഅ് സ്ഥാപനവും വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് സമാപന സംഗമം നടക്കും.

SHARE THIS

Author:

0 التعليقات: