Monday, 9 September 2019

എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിന് തിരശ്ശീല; കാസര്‍കോട് ഡിവിഷന്‍ ചാമ്പ്യന്മാര്‍

കാസര്‍കോട്: കലകളുടെ പൈതൃകത്തിനും തനിമക്കും പുതിയ അനുഭവങ്ങള്‍ സമ്മാനിച്ച് അല്‍ മുജമ്മഇ ക്യാമ്പസില്‍ രണ്ട് ദിനങ്ങളിലായി പെയ്തിറങ്ങിയ എസ് എസ് എഫ് കാസര്‍കോട് ജില്ലാ ഇരുപത്തിയാറാം സാഹിത്യോത്സവ് സമാപിച്ചു.

9 ഡിവിഷനുകളില്‍ നിന്നായി 1500 ലധികം പ്രതിഭകള്‍ മാറ്റുരച്ച സാഹിത്യോത്സവ് തൃക്കരിപ്പൂരിന് ഉത്സവച്ചായ പകര്‍ന്നു.
570 പൊയിന്റ് നേടി കാസര്‍കോട് ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി കരസ്ഥമാക്കി.കുമ്പള, ഉപ്പള ഡിവിഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കാമ്പസ് വിഭാഗത്തില്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള  ചാമ്പ്യന്‍ഷിപ്പ് പട്ടം കരസ്ഥമാക്കി. ഗവ. കോളോജ് കാസര്‍കോട്, ക്രിയിറ്റീവ് കോളേജ്  രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.


ഉപ്പള ഡിവിഷനിലെ അബ്ദുല്‍ സയ്യിദ് ശിബ്ലി കലാപ്രതിഭയും കാസര്‍കോട് ഡിവിഷനിലെ ഹസ്സന്‍ സര്‍ഗ്ഗ പ്രതഭയുമായി.
കാമ്പസ് വിഭാഗത്തില്‍ ഗവ: കോളേജിലെ മുഹമ്മദ് സാദിഖ് കലാപ്രതിഭയും  ഇ.കെ.എന്‍.എം.ജി കോളേജിലെ  അജ്‌ലബ് എംടി സര്‍ഗ്ഗ പ്രതിഭയുമായി.

സമാപന സംഗമം എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദലിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്രമുശാവറ അംഗവും കണ്ണൂര്‍ ജില്ല ഖാളിയുമായ ളിയാഉല്‍ മുസ്തഫ ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. എന്‍ ജഅഫര്‍ സ്വാദിഖ് ആവളം അനുമോദന പ്രഭാഷണം നടത്തി.

 സയ്യിദ് ത്വയ്യുബുല്‍ ബുഖാരി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എന്‍ പി അസ്ഹര്‍ , പി ബി ബഷീര്‍ പുളിക്കൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ് കുഞ്ഞി അമാനി, ജാബിര്‍ സഖാഫി, ഡോ :അമീന്‍ ഹസ്സന്‍ സഖാഫി, ഹുസൈന്‍ ഹാജി, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സലാം സഖാഫി പാടലുക്കം , നൗഷാദ് മാസ്റ്റര്‍, എം ടി പി അബ്ദുറഹ്മാന്‍ ഹാജി, നാസര്‍ അമാനി , എം ടി പി ഇസ്മായീല്‍ സഅദി, എ ബി അബ്ദുള്ള മാസ്റ്റര്‍,സിദ്ധീഖ് പൂത്തപ്പലം ,ശിഹാബ് പാണത്തൂര്‍ തുടങ്ങിയ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.

സയ്യിദ് സൈഫുള്ള തങ്ങള്‍ അത്തൂട്ടി, അബ്ദുല്‍ ജലീല്‍ സഖാഫി ,പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി എന്നിവര്‍ ട്രോഫി വിതരണം എന്നിവര്‍ നടത്തി.
അടുത്ത വര്‍ഷം മുള്ളേരിയ ഡിവിഷന്‍ സാഹിത്യോത്സവിന് ആതിഥ്യമരുളും.


SHARE THIS

Author:

0 التعليقات: