Monday, 2 September 2019

ഡിവിഷന്‍ സാഹിത്യോത്സവുകള്‍ സമാപിച്ചു; ജില്ല സാഹിത്യോത്സവിന് ആരവമുയര്‍ന്നു

കാസര്‍കോട്: വിദ്യാര്‍ത്ഥികളിലെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി എസ് എസ് എഫ് നടത്തി വരുന്ന സാഹിത്യോത്സവിന്റെ ഡിവിഷന്‍ തല മത്സരങ്ങള്‍ സമാപിച്ചു.

ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ ഘടകങ്ങളില്‍ പൂര്‍ത്തിക്കരിച്ച് 
ജില്ലാ മത്സരം സെപ്തംബര്‍ 7,8 തീയ്യതികളില്‍ തൃക്കരിപ്പൂര്‍ വെച്ച് നടക്കും.

മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസര്‍കോട്, ബദിയഡുക്ക, മുള്ളേരിയ, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഡിവിഷനുകളുടെ മത്സരങ്ങള്‍ യഥാക്രമം പൊസോട്ട്, ചേവാര്‍, കട്ടത്തടുക്ക, എര്‍മാളം, കന്യാന,ഗാളിമുഖ, ബേക്കല്‍, നീലേശ്വരം, മാവിലാകടപ്പുറം എന്നിവിടങ്ങളില്‍ നടന്നു.

സാഹിത്യോത്സവിന്റെ ഇരുപത്തിയാറാം എഡിഷനില്‍ വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഒമ്പത് ഡിവിഷനുകളില്‍ നിന്ന് പ്രതിഭാത്വം തെളീച്ച് ജില്ലാ തല മത്സരത്തിന്‍ വരുന്ന പ്രതിഭകളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കളാണ്  സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ സഖാഫിയുടെയും കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹിയുടെയും നേതൃത്വത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത്.


SHARE THIS

Author:

0 التعليقات: