Sunday, 8 September 2019

ഫാസിസ്റ്റ് കാലത്ത് കലകള്‍ കൊണ്ട് തിരുത്തെഴുതണം: കവി വീരാന്‍ കുട്ടി

തൃക്കരിപ്പൂര്‍ : ഫാസിസ്റ്റ് കാലത്ത് കലകള്‍ കൊണ്ട് തിരുത്തെഴുതണമെന്ന് പ്രശസ്ത കവി വീരാന്‍ കുട്ടി. രണ്ട് ദിവസങ്ങളിലായി തൃക്കരിപ്പൂര്‍ അല്‍ മുജമ്മഇല്‍ നടന്നു വരുന്ന എസ് എസ്. എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അക്ഷരം പ്രതിരോധമാവണമെന്നും അധര്‍മ്മങ്ങള്‍ക്കെതിരെയുള്ള ആയുധമാണ് കഥകള്‍ എന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബ്ദുറഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈഫുല്ല തങ്ങള്‍ അത്തൂട്ടി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. 

സയ്യിദ് മുനീറുല്‍ അഹ്ദല്‍,ഹമീദ് മൗലവി ആലംപാടി, ശക്കീര്‍ എം ടി പി, ജാബിര്‍ സഖാഫി,  ഹുസൈന്‍ ഹാജി, കരിം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട, ഹംസ മിസ്ബാഹി ഓട്ടപ്പടവ് , മുഹമ്മദ് കുഞ്ഞി അമാനി തളിപ്പറമ്പ് , ഫാറൂഖ് കുബണൂര്‍, സിദ്ദീഖ് പൂത്തപ്പലം,ഹാരിസ് സഖാഫി പരപ്പ, ഇസ്മായില്‍ സഅദി പാറപ്പള്ളി ,സ്വാദിഖ് അഹ്‌സനി, അസീസ് സഖാഫി, എ ബി മാസ്റ്റര്‍, ഇബ്രാഹിം സഅദി മുഗു,
നൗഷാദ് മാസ്റ്റര്‍,  റഷീദ് സഅദി, നംഷാദ് ബേക്കൂര്‍, കരീം ജൗഹരി, അബ്ദുന്നാസിര്‍ അമാനി, ശംസീര്‍ സൈനി, ഇസ്മാഈല്‍ സഅദി സംബന്ധിച്ചു. സുബൈര്‍ ബാഡൂര്‍ സ്വാഗതവും ഫാറൂഖ പൊസോട്ട് നന്ദിയും പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സാഹിത്യോസവ് സമാപിക്കും.
സയ്യിദ് തയ്യിബുല്‍ ബുഖാരി പ്രാര്‍ത്ഥന നിര്‍വഹിക്കും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്‌സ സ യ്യിദ് മുനീറുല്‍ അഹ്ദലിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ളിയാഉല്‍ മുസ്തഫ ഹാമിദ്‌കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്യും. സി.എന്‍.ജാഫര്‍ സ്വാദിഖ് അനുമോദന പ്രഭാഷണം നടത്തും.

സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രൂസി കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി,  ജാഫര്‍ സാദിഖ് ആവള, ബഷീര്‍ പുളിക്കൂര്‍, അശ്രഫ് സഅദി ആരിക്കാടി, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, സുലൈമാന്‍ കരിവള്ളൂര്‍ സംബന്ധിക്കും.  9 ഡിവിഷനുകള്‍ തമ്മില്‍ നടക്കുന്ന സാഹിത്യോത്സവിലെ വിജയിക്കുന്ന ടീമുകള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും.


SHARE THIS

Author:

0 التعليقات: