എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ്; ധര്‍മധ്വജം വാനിലുയര്‍ന്നു

ചാവക്കാട്: ഈ മാസം 27, 28, 29 തീയതികളിലായി ചാവക്കാട് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളയായ എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ വിളംബരമറിയിച്ച് ധര്‍മ വിപ്ലവ പതാക വാനിലുയര്‍ന്നു.
തൃശൂര്‍ ജില്ലയിലെ ഇസ്ലാമിക നവോത്ഥാന രംഗത്തെ നായകര്‍ അന്ത്യവിശ്രമം കൊള്ളുന്ന 26 പുണ്യ കേന്ദ്രങ്ങളില്‍ നിന്ന് പ്രാസ്ഥാനിക നേതാക്കളുടെ നേതൃത്വത്തില്‍ അനേകം പ്രവര്‍ത്തകരുടെ അകമ്പടിയോടെ വാഹന റാലിയായി എത്തിച്ച പതാകകളാണ് പ്രധാന നഗരിക്ക് അലങ്കാരമായി ആകാശത്തേക്കുയര്‍ന്നത്.

ചേറ്റുവയില്‍ നിന്ന് മഹാറാലിയായി ചാവക്കാട് നഗരത്തെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ചാണ് പതാക വരവ് സമാപിച്ചത്.


എസ് എസ് എഫിന് ജില്ലയില്‍ മുന്‍കാലങ്ങളില്‍ സാരഥ്യം വഹിച്ച താഴപ്ര മുഹ്യിദ്ദീന്‍കുട്ടി മുസ്ലിയാര്‍, പി എസ് കെ മൊയ്തു ബാഖവി, ഐ എം കെ ഫൈസി, എ എ കടങ്ങോട്, ശംസു ഹാജി ഒതളൂര്‍, സൈദു ഹാജി തൊഴിയൂര്‍, അബുഹാജി കല്ലൂര്‍, പി എ മുഹമ്മദ് ഹാജി, ജബ്ബാര്‍ ഒളരി, ലത്വീഫ് നാട്ടിക, ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, ഫസല്‍ തങ്ങള്‍ അല്‍ ഐദറൂസി, കെ കെ മുഹമ്മദ് മുസ്ലിയാര്‍, കൊടുങ്ങല്ലൂര്‍ ഉമര്‍ മുസ്ലിയാര്‍, നസ്റുദീന്‍ ദാരിമി പെരിഞ്ഞനം, കെ ആര്‍ മുഹമ്മദ് അന്‍വരി, എം എം ഇബ്റാഹീം എരുമപെട്ടി, ശാഹുല്‍ ഹമീദ് പാവറട്ടി, സി വി മുസ്തഫ സഖാഫി, വി ഫൈവ് അബുഹാജി, ആര്‍ വി എം ബശീര്‍ മൗലവി, ഗഫൂര്‍ മൂന്നുപീടിക, സയ്യിദ് എസ് എം കെ മഹ്മൂദി എന്നീ നേതാക്കളാണ് പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കിയത്.Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍