Friday, 20 September 2019

എസ് വൈ എസ് ബദിയഡുക്ക സോണ്‍ ളിയാഫ കുടുംബ സംഗമത്തിന് ഉജ്ജ്വല തുടക്കം

ബദിയഡുക്ക: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി യൂണിറ്റ് തലങ്ങളില്‍ നടത്തി വരുന്ന ളിയാഫ കുടുംബ സംഗമത്തിന് ബദിയഡുക്ക സോണില്‍ ഉജ്ജ്വലമായി തുടക്കം കുറിച്ചു.

 തുപ്പക്കല്‍ യൂണിറ്റില്‍ നടന്ന ഉല്‍ഘാടന സംഗമം സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാനയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ബദിയഡുക്ക സോണ്‍ പ്രസിഡന്റ് അബൂബക്കര്‍ ഫൈസി കുമ്പഡാജെ ഉല്‍ഘാടനം ചെയ്തു. സുബൈര്‍ സഖാഫി കുട്ടശ്ശേരി വിഷയാവതരണം നടത്തി. 

അസീസ് ഹിമമി ഗോസാട, മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്‍, ഇസ്മാഈല്‍ മുസ്ലിയാര്‍ തുപ്പക്കല്‍, അഷ്‌കര്‍ അലി സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. സോണ്‍ സെക്രട്ടറി അബ്ദുല്ല സഅദി തുപ്പക്കല്‍  സ്വാഗതവും  മൂസ മദനി തുപ്പക്കല്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: