Friday, 20 September 2019

എസ് വൈ എസ് ദേലംപാടി സര്‍ക്കിളിള്‍ ളിയാഫക്ക് തുടക്കം കുറിച്ചു

ദേലംപാടി: സ് വൈ എസ് സംസ്ഥാന വ്യാപകമായി യൂണിറ്റുകളില്‍ നടത്തെണ്ട ളിയാഫ ദേലംപാടി സര്‍ക്കിള്‍ തല ഉദ്ഘാടനം ദേലംപാടി യൂണിറ്റിലെ സഫാ നഗറില്‍ നടന്നു. നാല് യൂണിറ്റുകളില്‍ ഈ മാസം 30 നകം പൂര്‍ത്തിയാക്കും. 

യോഗത്തില്‍ കേരള മുസ്ലിം ജമാഅത്ത് ദേലംപാടി സര്‍ക്കിള്‍ പ്രസിഡന്റ് ഹസ്സന്‍ കുട്ടി മദനി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ സഖാഫി സഖാഫി കണ്ണങ്കോല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമസ്ത മുഫത്തിഷ്അ ബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ മുസ്ലിയാര്‍ വിഷയാവതരണം നടത്തി. 

മൂസ മുസ്ലിയാര്‍, സി ടി സീതി, മുഹമ്മദ് സി ടി, ഫസുലുറഹ്മാന്‍ ഫാളിലി, മുഹമ്മദ് കണ്ണങ്കോല്‍, മുഹമ്മദ് കുഞ്ഞാലി അടുക്കം തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ സെക്രട്ടറി അഷ്‌റഫ് സഅദി ദേലംപാടി സ്വാഗതവും മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: