Monday, 2 September 2019

എസ് വൈ എസ് ജില്ലായുവജന റാലി പ്രഖ്യാപനം 14ന് സഅദിയ്യയില്‍, 1500 അംഗ ടീം ഒലീവിനെ സമര്‍പ്പിക്കും

കാസര്‍കോട്:  ഈ മാസം 14ന് ദേളി സഅദിയ്യയില്‍ നടക്കുന്ന എസ് വൈ എസ്  ജില്ലാ യുവജന റാലി പ്രഖ്യാപനത്തില്‍ 1500 അംഗ ടീം ഒലീവിനെ സമര്‍പ്പിക്കാന്‍ എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ്  യോഗം തീരുമാനിച്ചു. 

ഈ മാസം 12നകം ജില്ലിയലെ 45 സര്‍ക്കിളുകളില്‍ രാപ്പാര്‍ക്കല്‍ നടക്കും. 30നകം ജില്ലയില്‍ 365 യൂണിറ്റുകളില്‍ ളിയാഫ എന്ന പേരില്‍ ബഹുജന സംഗമം നടക്കും. സാന്ത്വന സേവന മേഖലയില്‍ വിവിധ കര്‍മ പദ്ധതി നടപ്പിലാക്കും. പ്രളയ ദുരിതാശഅവാസ രംഗത്ത് മികച്ച് സേവനം കാഴ്ച വെച്ചവരെ ആദരിക്കും.    

എസ് വൈ എസ് ജില്ലാ  പ്രിസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി  ഉദ്ഘാടനം ചെയ്തു. സംഘടനാ ചര്‍ച്ചകള്‍ക്ക് ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍ അബ്ദുല്‍ കരീം മാസ്റ്റര്‍, ശാഫി സഅദി ഷിറിയ,സിദ്ദീഖ് സഖാഫി ബായാര്‍, അശ്രഫ് കരിപ്പൊടി പ്രസംഗിച്ചു.    

സയ്യിദ് അബ്ദുല്‍ കരീം ഹാദി, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, ഉമര്‍ സഖാഫി കര്‍ണൂര്‍, ഇല്യാസ് കൊറ്റുമ്പ, ബി കെ അഹ്മദ് മൗലവി കുണിയ, അശ്‌റഫ് സുഹ്‌രി പരപ്പ, മുഹമ്മദ് സഖാഫി തോക്കെ, റഹീം സഖാഫി ചിപ്പാര്‍, താജുദ്ദീന്‍ മാസ്റ്റര്‍ സുബ്ബയ്യകട്ട, നൗശാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍, ജമാല്‍ സഖാഫി ആദൂര്‍, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, അശ്രഫ് സഖാഫി തലേക്കുന്ന്, അശ്‌റഫ് സഅദി ആരിക്കാടി, യൂസുഫ് സഖാഫി കനിയാല ചര്‍ച്ചയില്‍ പങ്കെടുത്തു.


SHARE THIS

Author:

0 التعليقات: