Tuesday, 10 September 2019

എസ് വൈ എസ് ടീം ഒലീവ് സജ്ജമാകുന്നു; സമര്‍പ്പണവും യുവജന റാലി പ്രഖ്യാപനവും സെപ്തംബര്‍ 14 ന് സഅദിയ്യയില്‍

കാസര്‍കോട്: സാമൂഹിക സേവന സാസംകാരിക   മേഖലകളില്‍ സ്വയം സമര്‍പ്പിതരായ എസ് വൈ എസ്  ടീം ഒലീവിന്റെ ജില്ലാതല സമര്‍പ്പണവും ജില്ലായുവജന റാലി പ്രഖ്യാപനവും സെപ്തംബര്‍ 14ന് ദേളി സഅദിയ്യയില്‍ നടക്കും.

ശനിയാഴ്ച രാവിലെ 10.30ന് രജിസ്‌ട്രേഷന്‍ തുടങ്ങും. 10.45ന് നൂറുല്‍ ഉലമ മഖാമില്‍ നടക്കുന്ന സിയാറത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും.

ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍  സമസ്ത കേന്ദ്ര മുശാവറാംഗം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും.

റാലി പ്രഖ്യാപനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ നടത്തും. ടീം ഒലീവ് സമര്‍പ്പണം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.

ടീം ഒലീവ് ദൗത്യം, ജില്ലാറാലി കര്‍മ പദ്ധതി, സഅദിയ്യ ഗോള്‍ഡന്‍ പാക്കേജ്  എന്നീ വിഷയങ്ങളില്‍ നടക്കുന്ന ക്ലാസ്സുകള്‍ക്ക് അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, അബൂബക്കര്‍ പടിക്കല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നേതൃത്വം നല്‍കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അശ്‌റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ ആശംസ നേരും. 2.30ന് പ്രകടനത്തോടെ സമാപിക്കും.

സര്‍ക്കിള്‍ തലത്തില്‍  33 അംഗങ്ങടങ്ങിയ  സമാധാനത്തിന്റെ പ്രതീകമായ ടീം ഒലീവ്  രൂപവത്കരണം പൂര്‍ത്തിയാകുന്നു.  ജില്ലയിലെ 45 സര്‍ക്കിളുകളില്‍  ടീം ഒലീവിന്റെ രാപ്പാര്‍ക്കല്‍ ക്യാമ്പുകള്‍ അന്തിമ ഘട്ടത്തിലാണ്.   

ഇതു സംബന്ധമായി സുന്നി സെന്ററില്‍ ചേര്‍ന്ന ജില്ലാ എസ് വൈ എസ് ക്യാബിനറ്റ് യോഗം ജില്ലാ ഉപാധ്യക്ഷന്‍ എന്‍.പി മുഹമ്മദ് സഖാഫി പാത്തൂരിന്റെ അധ്യക്ഷതയില്‍ ജില്ലാ ഫൈനാന്‍സ് സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ ഉദ്ഘാടനം ചെയ്തു.     

വിവിധ വകുപ്പുകളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ബശീര്‍ പുളിക്കൂര്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അശ്രഫ് കരിപ്പോടി,  അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ശാഫി സഅദി ഷിറിയ, സിദ്ദീഖ് സഖാഫി ബായാര്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  


SHARE THIS

Author:

0 التعليقات: