Thursday, 12 September 2019

എസ് വൈ എസ് കുമ്പള സോണ്‍ ലീഡേഴ്‌സ് ക്യാമ്പ് സമാപിച്ചു

പുത്തിഗെ: എസ്.വൈ.എസ് കുമ്പള സോണ്‍ സീതാംഗോളി യൂത്ത് സ്‌ക്വയറില്‍ സംഘടിപ്പിച്ച ലീഡേഴ്‌സ് ക്യാമ്പ് സമാപിച്ചു. ക്യാമ്പില്‍ വിവിധ പദ്ധതികള്‍ അവലോകനം ചെയ്തു.

ടീം ഒലീവ് സര്‍ക്കിള്‍ തലങ്ങളില്‍ നിലവില്‍ വരും. പ്രാസ്ഥാനിക കുടുംബ സംഗമമായ ളിയാഫ സോണ്‍ പരിധിയിലെ യൂണിറ്റുകളില്‍ ഈ മാസം പൂര്‍ത്തീകരിക്കും. വനിതകള്‍ക്ക് ഖുര്‍ആന്‍ പഠനത്തിനായ് റൗളത്തുല്‍ ഖുര്‍ആന്‍ പഠന കേന്ദ്രം ആരംഭിക്കും. ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയായ റിലാക്‌സ് സംഘടിപ്പിക്കും. 

സംഘടനാ പരിശീലനത്തിനായുള്ള പാഠശാല ഈ മാസം 28 ന് മൈമൂണ്‍ നഗറില്‍ സഘടിപ്പിക്കാനും സോണ്‍ ലീഡേഴ്‌സ് ക്യാമ്പില്‍ രൂപ രേഖയായി.

സോണ്‍ പ്രസിഡന്റ് അസീസ് സഅദി ആരിക്കാടി യുടെ അധ്യക്ഷതയില്‍ സോണ്‍ കണ്‍ട്രോളര്‍ സിദ്ധീഖ് സഖാഫി ആവളം ഉദ്ഘാടനം ചെയ്തു.
താജുദ്ധീന്‍, ലത്തീഫ് കളത്തൂര്‍,ലത്തീഫ് സഖാഫി, സിദ്ധീഖ് പി.കെ നഗര്‍, സലാം സഖാഫി പാടലട്ക്ക നേതൃത്വം നല്‍കി.


SHARE THIS

Author:

0 التعليقات: