Wednesday, 25 September 2019

എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ മീഡിയ ശില്‍പ്പശാല വെള്ളിയാഴ്ച ഹൊസങ്കടിയില്‍

മഞ്ചേശ്വരം : സമസ്ത കേരള സുന്നി യുവജന സംഘം മഞ്ചേശ്വരം സോണ്‍ സംഘടിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിരുന്നും മീഡിയ ശില്‍പശാലയും വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ഹൊസങ്കടി ഗേറ്റ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

സോണ്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി തോക്കയുടെ അധ്യക്ഷതയില്‍ ഹര്‍ഷാദ് വര്‍ക്കാടി ഉദ്ഘാടനം ചെയ്യും. എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തും.  ജില്ലാ നേതാക്കളായ മുഹമ്മദ് സഖാഫി പാത്തൂര്‍, പി.ബി ബഷീര്‍ പുളിക്കൂര്‍, അഷ്റഫ് കരിപ്പൊടി എന്നിവര്‍ പ്രസംഗിക്കും. മഞ്ചേശ്വരം സോണ്‍ പരിധിയിലെ 47 യൂനിറ്റുകളില്‍ നിന്നുള്ള മീഡിയ കോഡിനേറ്റര്‍മാര്‍ സംബന്ധിക്കും.

സോണ്‍ ഭാരവാഹികളായ അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ഹസന്‍ സഅദി അല്‍ അഫ്ളലി, അബ്ദുല്‍ അസീസ് സഖാഫി മച്ചമ്പാടി, റഫീഖ് ലത്വീഫി ബൊള്‍മാര്‍, അബ്ദുറഹ്്മാന്‍ സഖാഫി ധര്‍മ്മനഗര്‍, ഇബ്റാഹീം ഖലീല്‍ അഹ്സനി, സിദ്ദീഖ് കോളിയൂര്‍, ബഷീര്‍ മുന്നിപ്പാടി, സിദ്ദീഖ് പുരുഷങ്കോടി തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: