Friday, 13 September 2019

എസ്.വൈ.എസ് ലീഡേര്‍സ് ക്യാമ്പ് സമാപിച്ചു

പുത്തിഗെ: എസ്.വൈ.എസ് കുമ്പള സോണ്‍ തെരഞ്ഞടുത്ത പ്രവര്‍ത്തകര്‍ക്ക്  സീതാംഗോളി യൂത്ത് സ്‌ക്വയറില്‍ സഘടിപിച്ച ലീഡേര്‍സ് ക്യാമ്പ് സമാപിച്ചു . ക്യാമ്പില്‍ വിവിധ പദ്ധതികള്‍ അവലോകനം ചെയ്തു .

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി രൂപം കൊള്ളുന്ന സന്നദ്ധ സേന ടീം ഒലീവ് സര്‍ക്കിള്‍ തലങ്ങളില്‍ നിലവില്‍ വരും .പ്രാസ്ഥാനിക കുടുംബ സംഗമമായ ളിയാഫ സോണ്‍ പരിധിയിലെ യൂണിറ്റുകളില്‍ ഈ മാസം പൂര്‍ത്തീകരിക്കും. വനിതകള്‍ക്ക് ഖുര്‍ആന്‍ പഠനത്തിനായ് റൗളത്തുല്‍ ഖുര്‍ആന്‍ പഠന കേന്ദ്രം ആരംഭിക്കും. ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയായ റിലാക്‌സ് സഘടിപ്പിക്കും. പ്രവവര്‍ത്തകരില്‍ കൃഷി പ്രോല്‍സാഹിപ്പിക്കാനായി വീടുകളില്‍ അടുക്കളതോട്ടം ഒരുക്കും.

കൂടാതെ സഘടനാ പരിശീലനത്തിനായുള്ള പാഠശാല ഈ മാസം 28 ന് മൈമൂണ്‍ നഗറില്‍ സഘടിപ്പിക്കാനും സോണ്‍ ലീഡേര്‍സ് ക്യാമ്പില്‍ രൂപ രേഖയായി.

സോണ്‍ പ്രസിഡന്റ് അസീസ് സഅദി ആരിക്കാടി യുടെ അധ്യക്ഷതയില്‍ സോണ്‍ കണ്‍ട്രോളര്‍ സിദ്ധീഖ് സഖാഫി ആവളം ഉദ്ഘാടനം ചെയ്തു.
താജുദ്ധീന്‍ ,ലത്തീഫ് കളത്തൂര്‍ ,ലത്തീഫ് സഖാഫി ,സിദ്ധീഖ് പി.കെ നഗര്‍,സലാം സഖാഫി പാടലട്ക്ക ,നേത്രത്വം നല്‍കി .




SHARE THIS

Author:

0 التعليقات: