Friday, 13 September 2019

തബ്റീസ് അന്‍സാരിയുടെ ഹൃദയാഘാതത്തിന് കാരണം ശരീരത്തിലുടനീളം ഏറ്റ ഗുരുതര പരുക്കുകള്‍- മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

ജാര്‍ഖണ്ഡ്: തബ്റീസ് അന്‍സാരിയുടെ മരണം ഹൃദയാഘാതം മൂലമെന്ന വാദം പൊളിയുന്നു. ശരീരത്തലുടനീളെ ഏറ്റ ഗുരുതരമായ പരുക്കാണ് മരണത്തിനിടയാക്കിയതെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്.

തലയോട്ടിക്കുണ്ടായ പൊട്ടല്‍, അവയവങ്ങള്‍ക്കുണ്ടായ മുറിവ് എന്നിവ ഹൃദയാഘാതത്തിലേക്ക് നയിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല തബ്റീസിന്റെ ഹൃദയത്തിന്റെ അറകളില്‍ രക്തം നിറഞ്ഞിരുന്നു. ശരീരത്തിലുടനീളം ഏറ്റ ഗുരുതര പരിക്കുകളുടെ ഫലമായാണ് ഹൃദയാഘാതം ഉണ്ടായതെന്ന് ജംഷദ്പൂരിലെ എം.ജി.എം മെഡിക്കല്‍ കോളേജിലെ അഞ്ച് ഹെഡ് ഓഫ് ഡിപാര്‍ട്‌മെന്റ് തലവന്‍മാന്‍ ഒപ്പിട്ട രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. പൊലിസ് അവകാശപ്പെടുന്ന പോലെ അന്‍സാരിയുടെ മരണം ഹൃദയസ്തംഭനം മൂലമല്ലെന്നാണ് ഡോക്ടര്‍മാരുടെ അഞ്ചംഗം സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കഠിനവും മൂര്‍ച്ചയില്ലാത്തതുമായ വസ്തു ഉപയോഗിച്ചുകൊണ്ടുള്ള അടിച്ചതു മൂലം തലയോട്ടിയില്‍ ഒടിവുണ്ടായതായാണ് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. തലച്ചോറിനും തലച്ചോറിനുമിടയിലുള്ള ഭാഗത്തായി രക്തസ്രാവം സംഭവിച്ചിരുന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

അന്‍സാരി മരിച്ചത് ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതോടെ ആക്രമണം നടത്തിയവരുടെ പേരില്‍ ചുമത്തിയിരുന്ന കൊലക്കുറ്റം ഒഴിവാവുകയായിരുന്നു. 
അന്‍സാരിയുടെ മരണം അന്വേഷിക്കാന്‍ അഞ്ചംഗ മെഡിക്കല്‍ പാനലും രൂപീകരിച്ചിട്ടുണ്ട്.

ആള്‍ക്കൂട്ട ആക്രമത്തിന് ഇരയായി മരിച്ച തബ്രീസ് അന്‍സാരിയുടേത് കൊലപാതമല്ലെന്ന് ആവര്‍ത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയ സംഘത്തിലെ ഡോക്ടര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.

ജൂണ്‍ 18-നാണ് അന്‍സാരിയെ മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്. ജാര്‍ഖണ്ഡിലെ സെരായ്‌കേല ഖര്‍സാവനില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദ്ദനം ആരംഭിക്കുന്നത്.

തുടര്‍ന്ന് അന്‍സാരിയെ ആശുപത്രിയിലാക്കിയെങ്കിലും 22-ന് മരിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.


SHARE THIS

Author:

0 التعليقات: