Thursday, 19 September 2019

വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു; 3 പേര്‍ അറസ്റ്റില്‍

മംഗളൂരു: വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി സുര്യ റോഡിലെ ഒരു വീട്ടില്‍ പരിശോധന നടത്തിയ വനംവകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡ് 10 ആനക്കൊമ്പുകളാണു പിടിച്ചെടുത്തത്. 

ഇതുമായി ബന്ധപ്പെട്ട് സുര്യ റോഡിലെ ഏബ്രഹാം, രമേഷ്, സുരേഷ് ബാബു എന്നിവരെ പിടികൂടി. സംഘത്തിലെ മറ്റൊരാള്‍ രക്ഷപ്പെട്ടതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: