ട്രെയിനില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്: ട്രെയിനില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 70 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. 

ട്രെയിന്‍ കംപാര്‍ട്‌മെന്റില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച് വെച്ചിരുന്ന നിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍. പ്രതി രക്ഷപെട്ടു. 

ആര്‍ പി എഫ് കാസര്‍കോട് ഇന്റലിജന്‍സ്
ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, കുമ്പള റെയ്ഞ്ച് പാര്‍ട്ടി എന്നിവര്‍ സംയുക്തമായി ഓണത്തോടനുബന്ധിച്ചാണ് ട്രെയിനില്‍ പരിശോധന നടത്തിയത്. ശശി, ബിനോയ് കുര്യന്‍, ഷാജു തോമസ്, കോണ്‍സ്റ്റബിള്‍മാരായ റോജന്‍ മാനുവല്‍, പ്രകാശ് ബാബു, കാസര്‍കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്നകുമാര്‍, കുമ്പള റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. അജയന്‍, പ്രിവന്റീവ് ഓഫീസര്‍
ബാലകൃഷണന്‍, സുമോദ് കുമാര്‍ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍