Monday, 16 September 2019

തേജസ്വിനി ജലമാമാങ്കത്തില്‍ എ കെ ജി പൊടോത്തുരുത്തി ജലരാജപട്ടം സ്വന്തമാക്കി

ചെറുവത്തൂര്‍: തേജസ്വിനി ജലമാമാങ്കത്തില്‍ എ.കെ.ജി. പൊടോത്തുരുത്തി ജലരാജപട്ടം സ്വന്തമാക്കി. 25 ആള്‍ തുഴയും വള്ളംകളി മത്സരത്തില്‍ നാല് ടീമുകള്‍ ഒപ്പത്തിനൊപ്പമാണ് ഫിനിഷിങ് പോയിന്റിലേക്ക് കുതിച്ചത്. ഇരുകരകളില്‍ നിന്നും ഉയര്‍ന്ന കരഘോഷങ്ങളുടെയും ആര്‍പ്പുവിളികളുടെയും ആരവത്തില്‍ ഇഞ്ചോടിഞ്ച് പോരാടിയാണ് പൊടോത്തുരുത്തി നേടിയത്. പാലിച്ചോന്‍ അച്ചാംതുരുത്തിക്കാണ് രണ്ടാംസ്ഥാനം.

15 ആള്‍ തുഴയും പുരുഷവിഭാഗം മത്സരത്തില്‍ പാലിച്ചോന്‍ അച്ചാംതുരുത്തി എ ടീം ഒന്നാംസ്ഥാനം നേടി. എ.കെ.ജി മയിച്ച രണ്ടും എ.കെ.ജി പൊടോതുരുത്തി മൂന്നും സ്ഥാനം നേടി.വനിതകളുടെ 15 ആള്‍ തുഴയും വള്ളംകളി മത്സരത്തില്‍ ഏ.കെ.ജി. മയ്യിച്ച കരുത്ത് തെളിയിച്ച് ഒന്നാമതെത്തി. ഏ.കെ.ജി. പൊടോത്തുരുത്തിക്കാണ് രണ്ടാംസ്ഥാനം. വയല്‍ക്കര മയിച്ച കരുത്ത് തെളിയിച്ച് ഒന്നാമതെത്തി.

ഏ.കെ.ജി. പൊടോത്തുരുത്തിക്കാണ് രണ്ടാംസ്ഥാനം. വയല്‍ക്കര മയിച്ചക്കാണ് മൂന്നാംസ്ഥാനം. വനിതാവിഭാഗത്തിന്റെ വിജയശില്പികള്‍ ഭാര്യാഭാര്‍ത്താക്കന്‍മാരാണെന്ന പ്രത്യേകതയുണ്ട്. അമരത്ത് എ.ടി.രാജനും അണിയത്ത് ഭാര്യ പദ്മാവതിയുമാണ് തുഴയെറിഞ്ഞത്. തേജസ്വിനി ജലമാമാങ്കം പരന്തേന്മാട് കൃഷ്ണന്‍നഗറില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

എം.രാജ.ഗോപാലന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. ദക്ഷിണമേഖല ജയില്‍ ഐ.ജി. എസ്.സന്തോഷ് കുമാര്‍ മത്സരം ഫ്ളാഗ്ഓഫ് ചെയ്തു. മുന്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍, എം.പി.പദ്മനാഭന്‍, സുധീരന്‍ മയിച്ച എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കെ.വി.കുഞ്ഞിരാമന്‍, എം.വി.ജയശ്രീ, ഹക്കീം കുന്നില്‍, അഡ്വ.കെ. ശ്രീകാന്ത, പി.വി ഗോവിന്ദന്‍, കെ.സി.ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി സമ്മാനം വിതരണം ചെയ്തു. മാധവന്‍ മണിയറ അധ്യക്ഷത വഹിച്ചു. മനോജ് മാമുനി, അശ്വിന്‍ലാല്‍ കാട്ടാമ്പള്ളി എന്നിവര്‍ സംസാരിച്ചു.


SHARE THIS

Author:

0 التعليقات: