Monday, 9 September 2019

വാട്‌സ് ആപ്പ് വഴി മൊഴിചൊല്ലി; യുവാവിനെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: വിദേശത്ത് നിന്ന് വാട്‌സ് ആപ്പ് വഴി മൊഴിചൊല്ലിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഭാര്യയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കാസര്‍ഗോട് എരിയാല്‍ സ്വദേശിയായ അഷറഫിനെതിരെയാണ് മുത്തലാഖ് നിരോധന നിയമ പ്രകാരം പൊലീസ് കേസെടുത്തത്.

കഴിഞ്ഞ മാര്‍ച്ച് 15 നായിരുന്നു ഭര്‍ത്താവ് മൊഴി ചൊല്ലിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. സഹോദരന്റെ ഫോണാണ് യുവതി ഉപയോഗിക്കുന്നതെന്നും വിദേശത്ത് നിന്നും ര്‍ത്താവ് ഈ ഫോണിലേക്ക് മുത്തലാഖ് ചൊല്ലുന്ന ശബ്ദസന്ദേശം അയക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

2007 ജൂലൈയിലായിരുന്നു യുവാവും കാസര്‍ഗോട് പുളിക്കൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം. 20 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും സ്ത്രീധനമായി യുവതിയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു.
അഷ്‌റഫിനെതിരെ ഗാര്‍ഹിക പീഡന പരാതിയില്‍ മറ്റൊരു കേസ് കൂടി നിലവിലുണ്ട്.


SHARE THIS

Author:

0 التعليقات: