Friday, 6 September 2019

ഹിന്ദുക്കള്‍ക്ക് ബീഫ് ബിരിയാണി വിളമ്പിയെന്ന് പരാതി; 43 മുസ്ലിങ്ങള്‍ക്കെതിരെ കേസ്

ലഖ്നൗ: ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബീഫ് ബിരിയാണി വിളമ്പിയെന്ന പരാതിയില്‍ 43 മുസ്ലിങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മഹോബയില്‍ ഉറൂസിന്(മത ചടങ്ങ്)ഇടയാണ് സംഭവം. ആഗസ്റ്റ് 31ന് നടന്ന ചടങ്ങിലാണ് ബീഫ് ബിരിയാണി വിളമ്ബിയത്.

സംഭവത്തില്‍ ബിജെപി എംഎല്‍എ ബ്രിജ്ഭൂഷന്‍ രജ്പുത് ഇടപെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു. മതത്തിന്റെ പേരില്‍ വിദേഷ്വം പ്രചരിപ്പിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ഓഗസ്റ്റ് 31ന് ചര്‍ക്കാരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഉറൂസ് പരിപാടി നടന്നത്. പീര്‍ ഷെയ്ക്ക് ബാബ സ്വലാത്ത് വില്ലേജിലെ മുസ്ലിം നിവാസികള്‍ കഴിഞ്ഞ ആറ് വര്‍ഷമായി സംഘടിപ്പിക്കുന്ന ചടങ്ങാണ് ഉറൂസ്. 13 ഗ്രാമത്തില്‍ നിന്നുള്ള 10000 പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഹിന്ദുവിഭാഗത്തില്‍പ്പെട്ടവരില്‍ ചിലര്‍ക്ക് ബിരിയാണിയില്‍ നിന്നും ഇറച്ചി ലഭിച്ചെന്നാരോപിച്ച് രംഗത്തെത്തുകയായിരുന്നു. ഹിന്ദു വിഭാഗക്കാര്‍ക്ക് അറിയാതെയാണ് ബീഫ് ബിരിയാണി വിളമ്പിയതെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും സംഘാടകരും പറയുന്നു.

ഹിന്ദുക്കള്‍ക്ക് ബിരിയാണി വിളമ്പിയത് ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്നും ഗ്രാമീണര്‍ തന്നോട് പരാതിപ്പെട്ടെന്നുമാണ് എംഎല്‍എ പറയുന്നത്. അതേസമയം, പരിപാടിയില്‍ ബീഫ് ബിരിയാണിയാണോ വിളമ്ബിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് എസ്പി സ്വാമിനാഥ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്. 

പരാതി കൊടുത്ത രാജ്കുമാര്‍ റൈയ്ക്ക്വാര്‍ എന്ന വ്യക്തി കേസ് പിന്‍വലിക്കാന്‍ തയ്യാറായെന്നും ബിജെപി എംഎല്‍എയുടെ നിര്‍ബന്ധം കാരണമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പോലീസ് ഉദ്യോഗസ്ഥരും വെളിപ്പെടുത്തി.


SHARE THIS

Author:

0 التعليقات: