Wednesday, 18 September 2019

ഡോ.റൂഹി റഫീഖിന് ബ്രദേര്‍സ് മണിമുണ്ടയുടെ ആദരം

ഉപ്പള: മംഗളൂരു നിട്ടെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.ഡി.എസ് പൂര്‍ത്തീകരിച്ച ഡോക്ടര്‍ റൂഹി റഫീഖിനെയും സാമുഹ്യ പ്രവര്‍ത്തകന്‍ സഫറുള്ള എസ്. അഹമദിനെയും ബ്രദേര്‍സ് മണിമുണ്ടയുടെ നേതൃത്വത്തില്‍ ആദരിച്ചു. 
വലിയ ഉയരങ്ങള്‍ എത്തിപിടിക്കാന്‍ നമ്മുടെ പുതു തലമുറക്ക് കഴിയുമെന്നും അത്തരം ഉയരങ്ങള്‍ താണ്ടാന്‍ ഇനിയും ഒരുപാട് അവസരങ്ങള്‍ മുന്നിലുണ്ടെന്നും ഡോ.റൂഹി റഫീഖ് അഭിപ്രായപ്പെട്ടു.

വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അസീം മണിമുണ്ട അധ്യക്ഷനായി. 

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫരീദ സക്കീര്‍ മുഖ്യാഥിതായി. മംഗല്‍പ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി.എം മുസ്തഫ, പഞ്ചായത്തംഗം സീനത്ത് സക്കരിയ, അഷ്‌റഫ് റംസാന്‍, ഹാജി നൂര്‍ മുഹമ്മദ്, ഇസ്മായില്‍ അബൂബക്കര്‍, ഷബീര്‍ ഇസ്മയില്‍, സിഷാന്‍, അഫീസ് റഹ്മാന്‍, മുഹമ്മദ് റഫീഖ്, രേഷ്മ റഫീഖ്, അബ്ദുല്‍ അസീസ്, സുബൈര്‍ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് മുസ്ഹബ് സ്വാഗതവും മുഹമ്മദ് സിയാന്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: