Sunday, 1 September 2019

യുഎസിലെ ടെക്‌സാസില്‍ കൂട്ട വെടിവെപ്പ്; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; 21 പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: യുഎസ് സംസ്ഥാനമായ ടെക്‌സാസില്‍ കൂട്ട വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരുക്കേറ്റു. ടെക്‌സസ് നഗരമായ എല്‍ പാസോയില്‍ ഒഡെസയ്ക്ക് പടിഞ്ഞാറ് 300 മൈല്‍ (480 കിലോമീറ്റര്‍) അകലെയാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

വാഹനം ഓടിച്ച് എത്തിയ തോക്കുധാരി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികളില്‍ ഒരാളെ വെടിവച്ച് കൊന്നതായി പോലീസ് അറിയിച്ചു. മറ്റ് പ്രതികളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അക്രമിയുടെ ഉദ്ദേശം വ്യക്തമല്ല.




SHARE THIS

Author:

0 التعليقات: