Tuesday, 3 September 2019

ഇന്ത്യന്‍ കോണ്‍സുലേറ്റ് ബീഫ് നിരോധിച്ചു; ജര്‍മനിയില്‍ മലയാളി പ്രതിഷേധം

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഇന്ത്യന്‍ ഫെസ്റ്റില്‍ ബീഫിന് നിരോധം. ഇന്ത്യന്‍ കോണ്‍സുലേറ്റ് 31ന് ഫ്രാങ്ക്ഫര്‍ട്ടില്‍ സംഘടിപ്പിച്ച ഫെസ്റ്റിലാണ് കേരള സമാജം ഒരുക്കിയ ഭക്ഷ്യസ്റ്റാളില്‍നിന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റൈ ആവശ്യപ്രകാരം ബീഫ് ഒഴിവാക്കിയത്.

കേരളീയരുടെ പ്രിയപ്പെട്ട ഭക്ഷണം എന്ന നിലയില്‍ പൊറോട്ടയും ബീഫും മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് കേരള സമാജത്തോട് മെനുവില്‍നിന്ന് ബീഫ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതൊടെ കേരള സമാജം പരിപാടി ബഹിഷ്‌കരിച്ചു. 

അസഹിഷ്ണുത, ഭക്ഷണസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം എന്നിവയില്‍ പ്രതിഷേധിച്ച് ഫ്രാങ്ക്ഫര്‍ട്ടില്‍ മലയാളി യുവാക്കള്‍ പ്രതിഷേധിച്ചു. നാനാത്വത്തില്‍ ഏകത്വത്തെയും ഭക്ഷണസ്വാതന്ത്ര്യത്തെയും പ്രതിപാദിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയുടെ ശയസ്സ് കെടുത്താനേ ഇത്തരം നിരോധനം ഇടയാക്കൂവെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.


SHARE THIS

Author:

0 التعليقات: