Friday, 11 October 2019

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് പരമേശ്വരയുടെ കേന്ദ്രത്തില്‍ റെയ്ഡ്: 4.25 കോടി കണ്ടെടുത്തു

ബംഗളുരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആദായനികുതി വകുപ്പ് 4 കോടിയിലധികം രൂപ കണ്ടെത്തി. വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 4.25 കോടിയാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. എന്‍.ഡി.ടിവിയാണ് ഇതും സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. 

പരമേശ്വരയുമായി ബന്ധമുള്ള ബംഗളുരുവിലെയും തുമക്കുരുവിലെയും 30ലധികം സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് രാവിലെയും തുടരുകയാണ്. മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ കോടിക്കണക്കിനു രൂപയുടെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 300 ആദായ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കളായ പരമേശ്വര, മുന്‍ എം.പി ആര്‍.എല്‍ ജലപ്പ എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തിയത്. 

 എന്നാല്‍ റെയ്ഡിനെ കുറിച്ച് തനിക്കറിയില്ലെന്ന് പരമേശ്വര പ്രതികരിച്ചു. അവര്‍ എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ല. ഞങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുപറ്റയിട്ടുണ്ടെങ്കില്‍ അത് ശരിയാക്കുമെന്നും പരമേശ്വര പറയുകയുണ്ടായി.


SHARE THIS

Author:

0 التعليقات: