Monday, 21 October 2019

ബൈക്കില്‍ ട്രാവലര്‍ ഇടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം

കാസര്‍കോട്: എരിയാല്‍ ദേശീയ പാതയില്‍ ബൈക്കില്‍ ട്രാവലര്‍ ഇടിച്ച് കൂള്‍ബാര്‍ ഉടമയായ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. എരിയാല്‍ സി.പി.സി.ആര്‍.ഐ.കൊളങ്കരയിലെ പരേതനായ മഹമൂദ് - സഫിയ ദമ്പതികളുടെ മകന്‍ ആബിദ് (27) ആണ് മരിച്ചത്. 

ഞായറാഴ്ച രാത്രി പത്തോടെ എരിയാല്‍ പള്ളിക്ക് സമീപമാണ് അപകടം നടന്നത്. മൊഗ്രാല്‍പുത്തൂര്‍ കടവത്ത് കഫിനൊഹബ്ബ് കൂള്‍ബാര്‍ നടത്തിവരികയായിരുന്നു ആബിദ് കൂള്‍ബാര്‍ പൂട്ടി സുഹൃത്ത് കൊള്ങ്കരയിലെ ജാബിറി(24)നൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴാണ് ഇടറോഡില്‍ നിന്നും വന്ന ട്രാവലര്‍ ഇടിച്ചത്. 

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും ആബിദ് മരിച്ചിരുന്നു. ജാബിറിനെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നേരത്തേ കാന്‍സര്‍ ബാധിതനായിരുന്നു ആബിദ് .വീട്ടുകാരും സുഹൃത്തുകളും ചേര്‍ന്ന് പണം സ്വരൂപിച്ച് എറണാകുളം ആശുപത്രിയില്‍ നടത്തിയ ചികിത്സയില്‍ അസുഖം  മാറി പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയാണ് മൊഗ്രാല്‍പുത്തൂര്‍ കടവത്ത് കൂള്‍ബാര്‍ നടത്തിവന്നത്. 

ആബിദിനെ ദുരന്തം വീണ്ടും വേട്ടയാടിയത്വീട്ടുകാര്‍ക്കുംസുഹൃത്തുക്കള്‍ക്കും ഒരേ പോലെ ആഘാതമായി.
അവിവാഹിതനാണ്. സഹോദരങ്ങള്‍:നിഷാബി, ഷാനിബ, ഷംല, തസ്ലീം.


SHARE THIS

Author:

0 التعليقات: