Thursday, 17 October 2019

മദീനക്കടുത്ത് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൂട്ടിയിടിച്ച് കത്തിയമര്‍ന്നു; 35 പേര്‍ വെന്തുമരിച്ചു

ജിദ്ദ: മദീന മേഖലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുപ്പതിലേറെ മരണം. മദീനയില്‍ നിന്ന് പുറപ്പെട്ട ബസ്സാണ് അപകടത്തില്‍ പെട്ടത്. ഇന്തോനേഷ്യന്‍ തീര്‍ഥാടകരാണ് ബസില്‍ കുടുതലുമെന്നാണ് അനൗദ്യോഗിക വിവരം.

ഹിജ്‌റ റോഡില്‍ മദീനക്ക് 180 കിലോ മീറ്റര്‍ അകലെയാണ് സംഭവം. മദീനയില്‍ നിന്ന് മക്കയിലേക്ക് പോകുന്ന ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടത്തില്‍പെടുകയായിരുന്നു. അപകടം നടന്നയുടനെ ബസിന് പൂര്‍ണമായും തീപിടിച്ചു. 50 പേര്‍ ബസിലുണ്ടായിരുന്നു.


എത്ര പേര്‍ മരിച്ചെന്നോ, ഏത് രാജ്യക്കാരാെണന്നോ കൃത്യമായി കണക്ക് അറിവായിട്ടില്ല.വിവിധ രാജ്യക്കാരായ ഉംറ തീര്‍ഥാടകരാണെന്ന് റിപ്പോര്‍ട്ടുണ്ട്. അഞ്ച് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ വാദി ഫറഅ്, അല്‍ഹംന ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അപകടമുണ്ടായ ഉടനെ പരിസരത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.



സിവില്‍ ഡിഫന്‍സ്, പൊലീസ്, റോഡ് സുരക്ഷ വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിരുന്നു.




SHARE THIS

Author:

0 التعليقات: