ചെറുവത്തൂര്‍: പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചെറുവത്തൂര്‍ ബങ്കളത്തെ ടി.വി വിജയന് (39)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ബങ്കളം രാങ്കണ്ടത്താണ് അപകടം.
മടിക്കൈ സര്‍വീസ് സഹകരണ ബാങ്കിന്റെ പിക്കപ്പ് വാന്‍ വിജയന് ഓടിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരേതനായ തമ്പാന്റെയും കാര്‍ത്യായനിയുടെയും ദമ്പതികളുടെ മകനാണ്. ഭാര്യ: സില്‍ന. രണ്ടു കുട്ടികളുണ്ട്.
0 التعليقات: