Wednesday, 9 October 2019

കല്ലങ്കൈയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കാസര്‍കോട്: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഉളിയത്തടുക്ക ജൈമാതാ സ്‌കൂളിനു സമീപത്തെ ഓട്ടോഡ്രൈവര്‍ റഫീഖ്-ആഇ ദമ്പതികളുടെ മകന്‍ ഫയാസ് (20) ആണ് മരിച്ചത്. കല്ലങ്കൈയില്‍ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 

ഫയാസ് ഓടിച്ചിരുന്ന കെ എല്‍ 14 എസ് 3954 നമ്പര്‍ ബൈക്ക് എതിരെ വരികയായിരുന്ന കെ എല്‍ 14 ടി 6582 നമ്പര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉളിയത്തടുക്കയിലെ കോഴിക്കടയിലെ ജീവനക്കാരനാണ് ഫയാസ്. മയ്യത്ത് പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 


SHARE THIS

Author:

0 التعليقات: