Sunday, 6 October 2019

സ്‌കൂട്ടര്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനം; യുവതിക്കെതിരെ പോലീസ് കേസെടുത്തു

ആലുവ: സ്വകാര്യ ആശുപത്രിക്കു മുന്നില്‍ പാര്‍ക്ക് ചെയ്ത ഇരുചക്രവാഹനം മാറ്റി വയ്ക്കാനാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന് സ്‌കൂട്ടറിലെത്തിയ യുവതിയുടെ മര്‍ദനം. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിനാണ് മര്‍ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരക്കാണ് സംഭവം. യുവതി എത്തിയ സ്‌കൂട്ടര്‍ കാര്‍ പാര്‍ക്കിങ്ങില്‍ നിന്ന് മാറ്റി വയ്ക്കാന്‍ റിങ്കു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആശുപത്രിയിലേക്ക് പോയ യുവതി തിരിച്ചെത്തിയപ്പോള്‍ സ്‌കൂട്ടര്‍ മാറ്റി വച്ചതറിഞ്ഞ് അസഭ്യം പറഞ്ഞ ശേഷം മുഖത്തടിക്കുകയായിരുന്നുവെന്ന് റിങ്കു പറയുന്നു. സ്‌കൂട്ടറിന്റെ സ്റ്റാന്‍ഡ് നിലത്തുരച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.സംഭവത്തില്‍ കളമശ്ശേരി സ്വദേശി ആര്യ എന്ന യുവതിക്കെതിരെ ആലുവ പോലീസ് കേസെടുത്തു.


SHARE THIS

Author:

0 التعليقات: