Friday, 11 October 2019

യുവതിയെ കൊന്ന് പുഴയില്‍ തള്ളിയ സംഭവം: ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

കാസര്‍കോട്: കാസര്‍കോട്ട് യുവതിയെ കൊന്ന് പുഴയില്‍ തള്ളിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു, കൊല്ലം കുണ്ടറ സ്വദേശി പ്രമീളയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സെല്‍ജോയുടെ അറസ്റ്റാണ് വിദ്യാനഗര്‍ പൊലീസ് രേഖപ്പെടുത്തിയത്. മൃതദേഹം തള്ളിയെന്ന് സെല്‍ജോ പറഞ്ഞ തെക്കില്‍ പുഴയില്‍ ഇന്നും തെരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമാവുകയാണ് ഉണ്ടായത്. എങ്കിലും പ്രമീളയെ കൊലപ്പെടുത്തിയെന്ന മൊഴിയില്‍ സെല്‍ജോ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റിന് പൊലീസ് തീരുമാനിച്ചത്.


SHARE THIS

Author:

0 التعليقات: