മഞ്ചേശ്വരം: രേഖകളില്ലാതെ കടത്തിയ പന്ത്രണ്ട് കിലോ വെള്ളിയുമായി കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍. കര്‍ണ്ണാടക ഉപ്പിനങ്കടിയിലെ കേശവ(45) നെയാണ് വാമഞ്ചുര് ചെക്ക് പോസ്റ്റില്‍ എക്സൈസ് സംഘം പിടികൂടിയത്. മംഗളുരുവില്‍ നിന്ന് കാസര്‍കോടേക്ക് വരികയായിരുന്ന കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് ബസിലാണ് വെള്ളി കടത്തിയത്. ചെക്ക്പോസ്റ്റില്‍ ബസ് പരിശോധിക്കവെയാണ് കേശവയുടെ കൈയ്യില്‍ വെള്ളി ആഭരണങ്ങള്‍ കണ്ടത്. കുമ്പളയിലെ ഒരു ജ്വല്ലറിയിലേക്ക്
കൊണ്ട് പോകുന്നതാണെന്നാണ് ഇയാള്‍ അറിയിച്ചെങ്കിലും മതിയായ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് അറസ്റ്റ്
രേഖപ്പെടുത്തുകയായിരുന്നു. പിടികൂടിയ വെള്ളിയും കേശവയേയും സെയില്‍സ്
ടാക്സിന് കൈമാറി.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സച്ചിതാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന സംഘത്തില്‍ ഇന്‍സ്പെക്ടര്‍ മുരളീധരന്, സിവില്‍ എക്സൈസ്ഓഫീസര്‍മാരായ നിഖില്‍ പവിത്രന്, ഗോപി, പ്രമോദ്, ധന്യ
എന്നിവരുമുണ്ടായിരുന്നു
0 التعليقات: