Wednesday, 9 October 2019

വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടി വിതറി 3 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടി വിതറി മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. മൊഗ്രാല്‍ പുത്തൂരിലെ കെ ആഷിഫിനെ (25)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. കൂട്ടുപ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മെയ് 27ന് പുലര്‍ച്ചെ 5.30 മണിയോടെയാണ് മൊഗ്രാല്‍ പുത്തൂരിലെ സതീശന്‍ (45) കൊള്ളയ്ക്കിരയായത്. മംഗളൂരുവില്‍ നിന്ന് പച്ചക്കറിയടക്കമുള്ള സാധനങ്ങള്‍ കൊണ്ടുവന്ന് കടകളില്‍ എത്തിച്ചുകൊടുക്കുന്നയാളാണ് സതീശന്‍. പുലര്‍ച്ചെ മംഗളൂരുവിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോവുന്നതിനിടെ പതിയിരുന്ന രണ്ടംഗ സംഘം ചാടിവീണ് മുളകുപൊടി മുഖത്തേക്ക് എറിയുകയും കൈവശമുണ്ടായിരുന്ന പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ സതീശന്റെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.


SHARE THIS

Author:

0 التعليقات: