Friday, 11 October 2019

നോക്കുകുത്തിയായി ധനമന്ത്രാലയം; മൂന്നു വര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 1.76 ലക്ഷം കോടി

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിഷ്‌ക്രിയ ആസ്തി എഴുതിത്തള്ളിയതിലൂടെ രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന് നഷ്ടം വന്നത് 1.76 ലക്ഷം കോടി രൂപ. നൂറു കോടിക്കു മുകളില്‍ കടമുള്ള 416 കുടിശ്ശികക്കാരുടെ കടമാണ് ബാങ്കുകള്‍ എഴുതിത്തള്ളിയത്. ഒരു കുടിശ്ശികക്കാരനില്‍ നിന്ന് ശരാശരി 424 കോടി രൂപയാണ് എഴുതിത്തള്ളിയത് എന്ന് പ്രമുഖ മാദ്ധ്യമമായ സി.എന്‍.എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇത്രയും വലിയ കുടിശ്ശികകള്‍ എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നത്. വിവരാവകാശ അപേക്ഷ പ്രകാരം ആര്‍.ബി.ഐ ആണ് വിവരങ്ങല്‍ നല്‍കിയത്. 2015നും 2018നും ഇടയില്‍ 2.17 ലക്ഷം കോടി രൂപയും വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: