Thursday, 10 October 2019

ബെള്ളാരെയില്‍ സാദാത്ത് ആണ്ട് നേര്‍ച്ച വെള്ളിയാഴ്ച തുടങ്ങും

സുള്ള്യ: സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബെള്ളാരെ ദാറുല്‍ ഹുദായില്‍ സാദാത്ത് ആണ്ട് നേര്‍ച്ച ഒക്ടോബര്‍ 11, 12, 13 തിയ്യതികളില്‍ നടക്കും. 

വെള്ളിയാഴ്ച രാത്രി 7 മണിക്ക് അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ബുര്‍ദാ മജ്ലിസും അഹ്മദ് നബീല്‍ ബരകാതി ബംഗ്ലൂരിന്റെ നേതൃത്വത്തില്‍ നഅ്ത്തേ ശരീഫും നടക്കും. 

ശനിയാഴ്ച രാത്രി 7 മണിക്ക് നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തും. 

ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഖത്മുര്‍ ഖുര്‍ആന്‍, തഹ്ലീല്‍, മൗലീദ്, അനുസ്മരണം സമ്മേളനം തുടങ്ങിയവ നടക്കും. സയ്യിദ് ഖാസിം അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ നേതൃത്വം നല്‍കും. 

വൈകിട്ട് 3 മണിക്ക് നടക്കുന്ന മുതഅല്ലിം സമ്മേളനം മാണി ഉസ്താദിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. ജി എം കാമില്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. 

രാത്രി 7 മണിക്ക് നടക്കുന്ന ആത്മീയ സമാപന ദൂആ സമ്മേളത്തില്‍ ഖലീല്‍ തങ്ങള്‍, തലപ്പാറ തങ്ങള്‍, പാണക്കാട് തങ്ങള്‍, ജീലാനി തങ്ങള്‍, സുള്ള്യ തങ്ങള്‍, തുറാബ് തങ്ങള്‍, ഫസല്‍ തങ്ങള്‍, സുഹൈല്‍ തങ്ങള്‍, ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഇബ്രാഹിം സഖാഫി താത്തൂര്‍, എസ് പി ഹംസ സഖാഫി തുടങ്ങിയ സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: