Saturday, 12 October 2019

ബെള്ളാരെ ദാറുല്‍ ഹുദാ സാദാത്ത് ആണ്ട് നേര്‍ച്ചയ്ക്ക് പ്രൗഡോജ്ജ്വല തുടക്കം

സുള്ള്യ: ബെള്ളാര ദാറുല്‍ ഹുദാ സ്ഥാപനത്തിന്റെ കീഴില്‍  സാദാത്ത് ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആത്മീയ സംഗമത്തിന് തുടക്കമായി. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം സ്ഥാപന ശില്‍പി സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ ഭക്തിനിര്‍ഭരമായ പ്രാര്‍ഥനയോടെ സ്ഥാപന പ്രസിഡണ്ട് ഉസ്മാന്‍ ഹാജി ചെന്നാര്‍ പതാക ഉയര്‍ത്തി. ഹസന്‍ സഖാഫി ബെള്ളാരെ, അബ്ദുസ്സലാം നിസാമി ചെന്നാര്‍, ഹസന്‍ സഖാഫി കക്കിഞ്ചെ, അയ്യൂബ് തമ്പിനമക്കി, എം ആര്‍ റഹീം, സിദ്ധിഖ് അഹ്‌സനി, ബഷീര്‍ സുഹ് രി കലാം സുഹ് രി  തുടങ്ങിയ പ്രാസ്ഥാനിക സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ സംബന്ധിച്ചു. 

ബുര്‍ദാ ആലാപനം നഅത്തേ ശരീഫ് നസീഹത്ത് തുടങ്ങി പ്രവാജക പ്രവര്‍ത്തന സദസ്സ് ആവേശം പകര്‍ന്നു. അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നല്‍കി. സുപ്രസിദ്ധ നഅത്തേ ശരീഫ് ഗായകന്‍ മാസ്റ്റര്‍ നബീല്‍ ബാംഗ്ലൂര്‍ അടക്കമുള്ള സാഹിത്യേല്‍സവ് സംസ്ഥാന ജേതാക്കള്‍ സംബന്ധിച്ചു. രാത്രി നൗഫല്‍ സഖാഫി കളസ മതപ്രഭാഷണം നടത്തി. ഞായറാഴ്ച പരിപാടി സമാപിക്കും


SHARE THIS

Author:

0 التعليقات: