Wednesday, 2 October 2019

മാസാന്ത മഹ്‌ളറത്തുല്‍ ബദ്രിയ്യയും എസ് വൈ എസ് ളിയാഫയും ഞായറാഴ്ച ഉളുവാറില്‍


ഉളുവാര്‍ : ഉളുവാര്‍ യുണിറ്റ് എസ്.എസ്.എഫ് ,എസ്.വൈ.എസ് കേരള  മുസ്ലിം  ജമാഅത്ത് കമ്മിറ്റുയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മാസാന്ത  മഹ്ലറത്തുല്‍  ബദ്രിയ്യയും എസ് .വൈ .എസ് സംസ്ഥാന കമ്മിറ്റി യൂണിറ്റുകളില്‍ നടപ്പിലാക്കുന്ന ളിയാഫയും ഒക്ടോബര്‍ 6ന് ഉളുവാര്‍  താജുല്‍  ഉലമ സൗധത്തില്‍  നടക്കും.

രാത്രി  8.30ന്  നടക്കുന്ന  പരിപാടിക്ക് കേരള മുസ്ലിം  ജമാഅത്ത് ജില്ലാ  കമ്മിറ്റി അംഗം അബ്ദുല്‍  കാദിര്‍ സഖാഫി  മൊഗ്രാല്‍ നേതൃത്വം  നല്‍കും .പ്രശസ്ത   ട്രെയിനര്‍  അബ്ദുസ്സലാം സഖാഫി  പാടലടക്ക 'പ്രവര്‍ത്തകന്റെ  കുടുംബം 'എന്ന  വിഷയത്തില്‍  ക്ലാസ്സെടുക്കും.

ഉല്‍ബോധനം ,ബദ്രിയ്യ  മജ്ലിസ്, കൂട്ട് പ്രാര്‍ത്ഥന,തബറുക് വിതരണം  തുടങ്ങിയ ഇതിന്റെ ഭാഗമായി നടക്കും.എസ് .വൈ.എസ് കുമ്പോല്‍  സര്‍ക്കിള്‍  നേതാക്കളയ  അഷ്റഫ്  സഖാഫി,നസീര്‍  ഹനീഫി ബംബ്രാണ, എസ് .എസ് എഫ്  നേതാക്കളായ നൂറുദ്ദീന്‍ പൂക്കട്ട   ,നൂറുദ്ധീന്‍  പൂക്കട്ട,ഖലീല്‍  ഇച്ചിലംപാടി ,അഹ്മദ്  കബീര്‍  ,മുസ്തഫ  മുസ്ലിയാര്‍ ,ഷഫീഖ്  മുസ്ലിയാര്‍  ബത്തേറി   തുടങ്ങിയ  പ്രാസ്ഥാനിക  നേതാക്കള്‍  സംബന്ധിക്കും


SHARE THIS

Author:

0 التعليقات: