യുവതിയെ കൊന്ന് കെട്ടിത്താഴ്ത്തിയന്ന് സംശയം; ചന്ദ്രഗിരിപ്പുഴയില്‍ തിരച്ചില്‍

ചന്ദ്രഗിരി: കാസര്‍കോട് ചന്ദ്രഗിരി പുഴയില്‍ തെക്കില്‍ പാലത്തിനോട് ചേര്‍ന്ന് യുവതിയെ കൊന്ന് കെട്ടിതാഴ്ത്തിയതായി സൂചനകള്‍. യുവതിയെ കാണാതായിട്ട് 20 ദിവസമായി.കഴിഞ്ഞ മാസം 19നും 20നും ഇടയില്‍ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് ഷെല്‍വിന്‍ ജോണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സപ്ലൈ ഓഫീസില്‍ ക്ലീനിംങ് ജോലിക്കാരിയായ പ്രമീളയെ(30) കാണാതായത്. ആലപ്പുഴ സ്വദേശിയായ പ്രമീള ഭര്‍ത്താവിന്റെ കൂടെ പന്നിപ്പാറയില്‍ വാടക കോട്ടോഴ്‌സില്‍ ആണ് താമസിച്ച് വന്നിരുന്നത്.

അതേ സമയം കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പോലീസ് ഷെല്‍വിനെ ചോദ്യം ചെയ്തിരുന്നു. യുവാവിന്റെ മൊഴിയിലെ വൈരുദ്ധ്യം കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ചന്ദ്രഗിരിപ്പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
മൃതദേഹത്തിനായി പോലീസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും സംയുക്തമായി ചേര്‍ന്ന് പുഴയില്‍ പരിശോധന നടത്തി വരികയാണ്. 

വിദ്യാനഗര്‍ സിഐ മനോജ്, കാസര്‍കോട് സിഐ അബ്ദുര്‍ റഹീം, വിദ്യാനഗര്‍ എസ്‌ഐ സന്തോഷ് കുമാര്‍, ഫയര്‍ ഫോഴ്സ്, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍