Tuesday, 8 October 2019

മാട്ടൂലില്‍ കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: മാട്ടൂല്‍ അഴീക്കല്‍ കടപ്പുറത്ത് കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ ഹംദര്‍ദിലെ ബിരുദ വിദ്യാര്‍ഥിയായ മാട്ടൂല്‍ സൗത്ത് മുഹ്ളാര്‍ പള്ളിക്കു സമീപം താമസിക്കുന്ന അന്‍സിലി(19)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

തീരദേശ പോലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെയോടെ പുലിമുട്ടില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനു വേണ്ടി പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചു. 

വൈകീട്ട് മൂന്നോടെ മാട്ടൂല്‍ മൊയ്തീന്‍ പള്ളി ഖബര്‍സ്ഥാനില്‍ ബബറടക്കും. തിങ്കളാഴ്ചയാണ് അന്‍സിലിനെ കാണാതായത്.


SHARE THIS

Author:

0 التعليقات: