തെരുവ് വിളക്കുകള്‍ കണ്ണടച്ചു; മെഴുകുതിരി കത്തിച്ച് പ്രതിഷേധം

വിദ്യാനഗര്‍: കലക്ടറേറ്റ് ജംഗ്ഷനിലേയും വിദ്യാനഗറിലേയും തെരുവ് വിളക്കുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധം. 

നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് സ്മാര്‍ട്ട് വാട്സ് ആപ്പ് കൂട്ടായ്മ, ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ബി.സി റോഡ് ജംഗ്ഷനില്‍ മെഴുകുതിരി കത്തിച്ച് ഹൈമാസ് ലൈറ്റിന്റെ തൂണിന് ചുറ്റും പ്രതികാത്മക പ്രതിഷേധം നടത്തി. 

കൂക്കള്‍ ബാലകൃഷ്ണന്‍, ഹര്‍ഷാദ് പൊവ്വല്‍, ഹനീഫ താഷ്‌കന്റ്, ഷഹീന്‍ തളങ്കര, ഹാരിസ് കോപ്പ, റിയാസ് കുന്നില്‍, നാസര്‍ മാന്യ, അബു വിദ്യാനഗര്‍, അഷ്റഫ് തമാം എന്നിവര്‍ നേതൃത്വം നല്‍കി.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍