Friday, 4 October 2019

അങ്കണവാടിയിലും അഴിമതി; വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ ഭക്ഷണ സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നതായി കണ്ടെത്തി

തിരുവനന്തപുരം; അങ്കണവാടികളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. അങ്കണവാടിയിലെ കുട്ടികള്‍ക്കായി ഗ്രാമപഞ്ചായത്ത് വാങ്ങുന്ന ഭക്ഷണ സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയതായി വിജിലന്‍സ് വ്യക്തമാക്കി. 

ഭക്ഷ്യസാധനങ്ങള്‍ വാങ്ങുന്നതിനെ കുറിച്ചോ വിതരണത്തെ കുറിച്ചോ കൃത്യമായ രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തി. ക്വട്ടേഷന്‍ വിളിക്കാതെയാണ് പല പഞ്ചാത്തുകളിലും ഭക്ഷ്യസാധനങ്ങള്‍ വാങ്ങുന്നതെന്നും വിജിലന്‍സ് പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പറേഷന്‍ വെല്‍ഫയര്‍ എന്ന പേരിലായിരുന്നു സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.


SHARE THIS

Author:

0 التعليقات: